ആനന്ദ കല്യാണം എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

പി സി സുധീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദ കല്യാണം. സിനിമയുടെ ടീസര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. അഷ്‍കര്‍ സൗദാനും അര്‍ച്ചനയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

YouTube video player

സിനിമയുടെ തിരക്കഥയെഴുതുന്നതും പി സി സുധീര്‍ തന്നെയാണ്. ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഉണ്ണി കെ മേനോന്‍ ആണ് ,ഛായാഗ്രഹണം. ഗാനരചന നിഷാന്ത് കോടമന, നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ.

മുജീബ് റഹ്‍മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമ തിയറ്ററുകളില്‍ ആണ് റിലീസ് ചെയ്യുന്നത്.