ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്. സഹോദരന്‍ ശ്യാം ചന്ദ്രന്‍.

ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളുടെ ഒരു നിരയെ ഉള്‍പ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ ആന്‍റണി അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തില്‍ ശരത് ചന്ദ്രന്‍ ഉണ്ടായിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക, കൂടെ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

ശരത്തിന്‍റെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആന്‍റണി വര്‍ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

'ആ പാട്ട് യുണീക്ക് ആണ്, നഞ്ചിയമ്മയ്ക്ക് അല്ലാതെ വേറാർക്കും പാടാന്‍ കഴിയില്ല': അപര്‍ണ ബാലമുരളി

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ​ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയ്ക്ക്(Nanchamma) എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അപർണ ബാലമുരളി (Aparna Balamurali). നഞ്ചിയമ്മ അവാര്‍ഡ് അര്‍ഹിക്കുന്ന ആളാണെന്നും ആ പാട്ടിന് വേണ്ട ശബ്ദമാണ് നഞ്ചിയമ്മയുടെതെന്നും അപർണ പറഞ്ഞു. ആ പാട്ട് വേറെ ആളുകള്‍ക്ക് പാടാന്‍ കഴിയില്ലെന്നും അപർണ വ്യക്തമാക്കുന്നു. 

"ആ പാട്ട് ഭയങ്കര യുണീക്കാണ്. വെറുതെയിരുന്ന് അത് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിൽ നിന്നും പാടേണ്ട പാട്ടാണത്. നഞ്ചിയമ്മ ഒരു ഗായികയല്ലാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫെക്ട് ആണ്. അതിന് വേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അതുകൊണ്ട് തന്നെ നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, എന്ന് അപര്‍ണ പറഞ്ഞു.

ALSO READ : നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല 'പാപ്പന്‍'; റിവ്യൂ

അതേസമയം, അവാർഡ് വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. 'ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല' എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.