തന്റെ ഭാവി വധുവിന് ഡ്രസ് സെലക്ട് ചെയ്യാൻ അനുമോളോട് അനീഷ് പറയുന്ന വീഡിയോയും സോഷ്യലിടങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ കോമണറായി എത്തിയ അനീഷ്, അനുമോളെ പ്രപ്പോസ് ചെയ്തത് അകത്തും പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ അനീഷ് തനിക്ക് സഹോദരനെ പോലെയാണെന്ന് അനുമോൾ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോളിതാ ബിഗ്ബോസിനു ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു അനീഷും അനുമോളും. ഇതിനിടെ, തന്റെ ഭാവി വധുവിന് ഡ്രസ് സെലക്ട് ചെയ്യാൻ അനുമോളോട് അനീഷ് പറയുന്ന വീഡിയോയും സോഷ്യലിടങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
എങ്ങനെയുള്ള ഡ്രസ് ആണ് എന്റെ ഭാവി വധുവിന് ഞാൻ സജസ്റ്റ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച് തരൂ എന്നാണ് അനുമോളോട് അനീഷ് പറയുന്നത്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തേക്ക് അതിഥിയായി വന്നിരിക്കുകയാണ്. ഏത് ഡ്രസ് ആണ് എന്റെ ഭാവി വധുവിന് നൽകേണ്ടത് എന്ന് പറഞ്ഞാൽ മതി എന്ന് അനീഷ് പറയുമ്പോൾ മറുപടിയൊന്നും പറയാനാകാതെ ചിരിച്ചു നിൽക്കുന്ന അനുമോളെയാണ് വീഡിയോയിൽ കാണുന്നത്. "ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഞങ്ങൾക്ക് ഇടയിൽ ഇല്ല. അങ്ങനെ ഉണ്ടെന്ന് ആരൊക്കെയോ പടച്ചുവിടുകയാണ്. ഞങ്ങൾ രണ്ട് ഇതാ ഒരു ഫ്രെയിമിൽ," എന്നാണ് അനുമോളും അനീഷും തമ്മിൽ എന്തെങ്കിലും തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് അനീഷ് മറുപടി നൽകിയത്.
"സോഷ്യൽ മീഡിയയിൽ കമന്റ്സ് ഇടാൻ വേണ്ടി മാത്രമായി ഇരിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർക്ക് അത് മാത്രമാണ് പണി. ഞാൻ അതെല്ലാം അവഗണിക്കുകയാണ്. അതെല്ലാം നോക്കി നിന്നാൽ നമ്മൾ ജീവിതത്തിൽ ഒരിടത്തും എത്തില്ല. ഇങ്ങനെ കമന്റുകൾ ഇടുന്നവരോട് പുച്ഛം മാത്രം", എന്നായിരുന്നു അനുമോളുടെ മറുപടി.
