സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിനം. മലയാളിയായ ആരാധ്യ ദേവിയാണ്(ശ്രീലക്ഷ്മി സതീഷ്) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. 

ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏപ്രിൽ 4ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സ്നേഹം മൂവീസ്, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റിം​ഗ് ​ഗിരി കൃഷ്ണ കമല്‍, പെരമ്പള്ളി രാജേഷ്, പശ്ചാത്തല സം​ഗീതം ആനന്ദ്. തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. 

ഈദ് ദിനം പ്രേക്ഷകർ ഖുറേഷിക്ക് ഒപ്പമല്ല, സല്ലു ഭായ്‌ക്കൊപ്പം ! വെറും 24 മണിക്കൂറിൽ എമ്പുരാനെ വെട്ടി സിക്കന്ദർ

RGV's Saaree Release Trailer | Malayalam | Satya Yadu | Aaradhya Devi | Giri Kamal | Ram Gopal Varma

സിനിമ അരങ്ങേറ്റത്തിനിടെ ശ്രീലക്ഷ്മി സതീഷ് പേര് മാറ്റിയതായി രാം ഗോപാൽ വർമ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ നേരത്തെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമാ അരങ്ങേറ്റത്തിന് മുന്‍പ് മോഡലിം​ഗിലൂടെ ശ്രദ്ധേയ ആയിരുന്നു ശ്രീലക്ഷ്മി സതീഷ്. വാർത്തപ്രചരണം: പി.ശിവപ്രസാദ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..