ഖുശ്‍ബുവിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് രാഷ്‍ട്രീയപ്രവര്‍ത്തക കൂടിയായ ഖുശ്‍ബു. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്‍ബു പങ്കുവെച്ചിരിക്കുന്നത്. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന കുസൃതിയോടെയുള്ള ക്യാപ്ഷനുമായാണ് ഖുശ്‍ബു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നു. മകള്‍ തടികുറച്ചതിനറെ സന്തോഷം പങ്കുവെച്ച് അടുത്തിടെ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. മകളായ ആനന്ദിത തടിച്ച ശരീര പ്രകൃതിയുള്ള ആളായിരുന്നു. മകള്‍ തടി കുറച്ചപ്പോഴുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തത്. മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഖുശ്‍ബു പറയുന്നു. നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്‍ബു മകളോട് പറയുന്നു.