Asianet News MalayalamAsianet News Malayalam

'കൊവിഡിനും മുന്നേ മാസ്‍കിട്ടിരുന്നു', ഓര്‍മയുമായി നടി സനുഷ

കൊവിഡിന് മുന്നേയുള്ള കാലത്തെ കുറിച്ച് ഓര്‍മിക്കുകയാണ് നടി സനുഷ.

Artist Sanusha share her photo
Author
Kannur, First Published Sep 17, 2020, 6:13 PM IST

കൊവിഡ് കാലത്ത് മാസ്‍ക് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. എന്നാല്‍ മുമ്പും മാസ്‍ക് ധരിച്ചതിനെ കുറിച്ച് തമാശയെന്നോണം പറഞ്ഞ് ഓര്‍മ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സനുഷ.

ബാല നടിയായി വന്ന് സംസ്ഥാന അവാര്‍ഡ് വരെ സ്വന്തമാക്കിയ കലാകാരിയാണ് സനുഷ.  സനുഷയുടെ സഹോദരൻ സനൂപും മികച്ച ബാല നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോ സനുഷ ഷെയര്‍ ചെയ്‍തപ്പോള്‍ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരിക്കല്‍. കൊവിഡിനും മുന്നേ താൻ മാസ്‍കിട്ടിരുന്നുവെന്നും അങ്ങനത്തെ യാത്രകള്‍ മിസ് ചെയ്യുന്നുവെന്നുമാണ് സനുഷ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. സ്‍കൂട്ടര്‍ ഓടിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സനൂപും സനുഷ്‍യക്ക് ഒപ്പം സ്‍കൂട്ടറിലുണ്ട്.

Follow Us:
Download App:
  • android
  • ios