Asianet News MalayalamAsianet News Malayalam

'നിങ്ങളെയല്ലാതെ മറ്റൊന്നും ഞാൻ ചോദിക്കില്ല', നടി ഷഫ്‍നയുടെ സ്‍നേഹാര്‍ദ്രമായ കുറിപ്പ്

ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയിലൂടെ ബാല നടിയായാണ് ആദ്യം ഷഫ്‍ന ശ്രദ്ധ നേടിയത്.

Artist Shafna share her photo
Author
Thiruvananthapuram, First Published Sep 17, 2020, 5:52 PM IST

ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയിലെ ബാല നടിയായി വന്ന് നായികയായും ശ്രദ്ധ നേടിയ കലാകാരിയാണ് ഷഫ്‍ന. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഷഫ്‍ന എഴുതിയ മനോഹരമായ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

നിങ്ങളെയല്ലാതെ എന്റെ ജീവിതത്തിൽ ഞാൻ മറ്റൊന്നും ചോദിക്കില്ല. നിങ്ങള്‍ക്കൊപ്പമുള്ള ഞാനാണ്  ലോകത്തിലെ ഏറ്റവും സന്തുഷ്‍ടനായ വ്യക്തി. നമ്മള്‍ ഏറ്റവും ധനികരായ ആളുകളല്ല. സമ്പത്തില്‍ നമുക്ക് നമ്മുടേതായ കുറവുണ്ടാകും. പക്ഷേ നമ്മള്‍ നമ്മുടേതായ സന്തോഷം കണ്ടെത്തുന്നു. ആതാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന ഏറ്റവും വലിയ ആഢംബരം. നിങ്ങൾ എന്നെ ഒരു മികച്ച വ്യക്തിയാക്കി. നിങ്ങൾ ആണ് എന്റെ എല്ലാം. ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നു ഇക്ക. നിങ്ങൾക്ക് ജന്മദിനാശംസകൾ എന്നാണ് ഷഫ്‍ന എഴുതിയിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ സജിനാണ് ഷഫ്‍നയുടെ ഭര്‍ത്താവ്.

Follow Us:
Download App:
  • android
  • ios