'ഹരി'യുടെ വാക്കുകേട്ട് കമ്പനിയില്‍നിന്നും സഹ ബിസിനസുകാരിയായ 'മഞ്ജിമ'യും രാജിവച്ചു.
ശീതയുദ്ധത്തിന്റെ കാലം അവസാനിക്കുകയും നേരിട്ടുള്ള യുദ്ധത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു കഴിഞ്ഞ ദിവസം 'സാന്ത്വനം' വീട്. വീട്ടിലേക്ക് മദ്യപിച്ച് എത്തിയ 'ബാലന്‍' വളരെ ക്രൂരമായാണ് ശിവനോട് പെരുമാറിയത്. പറഞ്ഞതില്‍ കാര്യമുണ്ട് എങ്കിലും ബാലൻ പറഞ്ഞത് അല്‍പം കൂടിപ്പോയെന്ന് എല്ലാവര്‍ക്കും തോന്നുണ്ട്. വീടിനുവേണ്ടി ജീവിച്ച തന്നെ 'ബാലേട്ടന്‍' കള്ളൻ എന്ന് വിളിച്ചല്ലോയെന്ന സങ്കടത്തിലാണ് 'ശിവന്‍'. എന്താണെങ്കിലും 'ശിവന്റെ' കൂടെയുണ്ടാകുമെന്ന് 'അഞ്ജലി' പറയുന്നത് മാത്രമാണ് ഇപ്പോള്‍ ഏക ആശ്വാസം. അമ്മയടക്കമുള്ള എല്ലാവരും 'ശിവനേ'യും 'അഞ്ജലി'യേയും ആകെ ഒറ്റപ്പെടുത്തിക്കളഞ്ഞപ്പോള്‍ മനക്കോട്ടയെല്ലാം ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന സങ്കടത്തിലാണ് 'ഹരി'യെ 'സാന്ത്വന'ത്തില്‍ കാണാനാകുന്നത്
'ഹരി'യുടെ വാക്കുകേട്ട് കമ്പനിയില്‍നിന്നും സഹ ബിസിനസുകാരിയായ 'മഞ്ജിമ'യും രാജിവച്ചു. 'ഹരി' ആലോചിക്കുന്നത് അവരോട് എന്ത് പറയും എന്നാണ്. കൂടാതെ 'ശിവന്‍' തന്നെ ചതിച്ച സങ്കടവും 'ഹരി'ക്കുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അരങ്ങേറുന്നതിന്റെയന്ന് രാവിലെയാണ്, താന്‍ ലോണ്‍ എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചോദിച്ച് 'ഹരി' 'ശിവന്റെ'യടുക്കല്‍ ചെന്നത്. അപ്പോഴെങ്കിലും 'ശിവന്‍' സത്യം തുറന്ന് പറയണമായിരുന്നുവെന്നാണ് 'ഹരി' ചിന്തിക്കുന്നത്. അതിനിടെ ഞാന്‍ ഇത്രകാലം ചെയ്‍തതെല്ലാം തന്റെ കുടുംബം മറന്നു എന്ന ചിന്തയിലാണ് 'ശിവനു'ള്ളത്, അങ്ങനെയാണ് 'ശിവന്‍' 'അഞ്ജലി'യോട് സംസാരിക്കുന്നതും. എന്നാല്‍ അപക്വമായ സാമ്പത്തിക കാര്യങ്ങളില്‍ ഏര്‍പ്പെട്ട്, കുടുംബത്തെ ആകമാനം പെടുത്തിയിരിക്കുന്ന 'ശിവനോ'ട് പ്രേക്ഷകരടക്കം ആര്‍ക്കും വലിയ സഹതാപമൊന്നും തോന്നുന്നില്ല എന്നതാണ് സത്യം. അപമാനം നേരിട്ട 'ശിവനും' 'അഞ്ജലി'യുമെങ്ങാനും വല്ല കടുംങ്കൈയും ചെയ്യുമോയെന്നാണ് പലരുടേയും സംശയം.
വീട്ടില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും പിറ്റേന്ന് രാവിലെ അടുക്കളയിലേക്കെത്തിയ 'ദേവി'യോട് 'അപ്പു' ചോദിക്കുന്നത്, 'ദേവി'യേച്ചിക്ക് എങ്ങനെയാണ് ഒന്നും സംഭവിക്കാത്ത മട്ടില്‍ നില്‍ക്കാന്‍ തോന്നുന്നതെന്നാണ്. ഇതിലും വലുത് പലതും ഇവിടെ സംഭവിച്ചിരിക്കുന്നു പിന്നെയാണോ ഇതെന്നാണ് 'ദേവി' ചോദിക്കുന്നത്. ഇതെല്ലാം നമ്മള്‍ ഒന്നിച്ച് പരിഹരിക്കുമെന്നും പറയുന്നുണ്ട് 'ദേവി'. അപ്പോഴാണ് രാവിലെ അഞ്ജലിയുടെ അച്ഛനെത്തുന്നത്. സംഭവിച്ചതിനെല്ലാം ക്ഷമാപണം നടത്തിയ ശങ്കരന്‍ മക്കളെ തിരക്കുമ്പോഴായിരുന്നു 'അഞ്ജലി'യും 'ശിവനും' വീട്ടിലില്ല എന്ന സത്യം എല്ലാവരുമറിയുന്നത്. മുറിയിലേക്കുപോയ 'കണ്ണന്‍' വരുന്നത് ഒരെഴുത്തുമായാണ്.
ആരേയും ചതിക്കാനായിരുന്നില്ല, നല്ലതിനുവേണ്ടി ചെയ്‍തതെല്ലാം ഇങ്ങനെയായിത്തീര്‍ന്നു എന്നാണ് കത്തിന്റെ ചുരുക്കം. തങ്ങളുണ്ടാക്കിയ കടം വീട്ടിയിട്ടേ ഇനി എന്തായാലാും വീട്ടിലേക്കുള്ളൂവെന്നും കത്തിലുണ്ട്. ശേഷം വീട്ടുകാരെല്ലാം ആകെ അസ്വസ്ഥമാണ്. ശങ്കരന്‍ തലകറങ്ങി വീഴുന്നു. സ്ത്രീകളെല്ലാം കരയുന്നു, ആണുങ്ങളെല്ലാം തലങ്ങും വിലങ്ങുമോടുന്നു. എല്ലാത്തിലും പശ്ചാത്തപിച്ചിരിക്കുന്ന 'ബാലനെ'യും കാണാം.
Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും
