ക്രിസ്മസ് ദിനത്തില്‍ അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. 'നമ്മടെ ഉണ്ണീശോടെ പിറന്നാളല്ലേന്നോർത്ത് രാവിലെ ഒന്ന് അമ്പലത്തിൽ പോയപ്പോൾ പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'!!

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ശ്രീകാന്ത് നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന താരമാണ്. സിനിമയോ സീരിയലോ അല്ലാതെ ടെലിവിഷന്‍ ഷോകളില്‍ വ്യത്യസ്തമായ അവതരണത്തിലൂടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷമായിരുന്നു അവസരങ്ങളിലേക്ക് അശ്വതി ചുവടുവച്ചത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള വിശേഷങ്ങളെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്.

ക്രിസ്മസ് ദിനമായ ഇന്നലെ അശ്വതി പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറലാവുകയാണ്. നമ്മടെ ഉണ്ണീശോടെ പിറന്നാളല്ലേന്നോർത്ത് രാവിലെ ഒന്ന് അമ്പലത്തിൽ പോയപ്പോൾ പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്...!! പിന്നല്ല !! ഇത് കേരളമാണ്, ഇവിടിങ്ങനാണ് എന്നാണ് താരം പറയുന്നത്.

Read More: ക്രിസ്മസ് ആഘോഷം പൊടിപൊടിച്ച് സിനിമാതാരങ്ങൾ; ആശംസകളും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ

സാന്‍റാ തൊപ്പിയും തലയില്‍ വച്ചുള്ള അശ്വതിയുടെ ചിത്രവും കുറിപ്പിനൊപ്പം ചേര്‍ക്കുന്നുണ്ട്. ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. അശ്വതിയുടെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും പറയുന്നതും പൗരത്വ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെടുത്തിയാണ്. വര്‍ഗീയമായ വേര്‍തിരിവുകളെ ചെറുക്കാന്‍ പിന്തുണയെന്ന തരത്തിലും കമന്‍റുകള്‍ എത്തുന്നു.