മാതൃദിനവുമായ ബന്ധപ്പെട്ടായിരുന്നു ഷംന കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെട്ടത്.

വർഷം ഏപ്രിലിൽ നാലിനാണ് നടിയും നർത്തകിയുമായ ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും ഷംന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ മുഖം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ കാണിച്ചിരിക്കുകയാണ് ഷംന. 

മാതൃദിനവുമായ ബന്ധപ്പെട്ടായിരുന്നു ഷംന കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെട്ടത്. ഞങ്ങളുടെ രാജകുമാരൻ എന്നാണ് ഫോട്ടോ പങ്കുവച്ച് ഷംന കുറിച്ചിരിക്കുന്നത്. ഷാനിദ് ആസിഫ് അലിയും ഫോട്ടോയിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രം​ഗത്തെത്തിയത്. നാല്പത് ദിവസം കഴിഞ്ഞ് കുഞ്ഞിന്‍റെ ഫോട്ടോ പുറത്തുവിടും എന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു. 

ഏപ്രിൽ നാലിനാണ് ഷംന ആൺകുഞ്ഞിന് ജന്മം നൽകിയത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു.

View post on Instagram

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. 

'ഞാൻ ഓക്കെയാണ്, ഉത്കണ്ഠകൾക്ക് നന്ദി' : അപകടത്തെ കുറിച്ച് 'ദി കേരള സ്റ്റോറി' നടി

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News