ലണ്ടന്‍: ഹോളിവുഡില്‍ മറ്റൊരു താര വിവാഹത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. അമേരിക്കന്‍ ഗായികയും നടിയുമായ സ്കാര്‍ലറ്റ് ജോഹാന്‍സണും നടനും എഴുത്തുകാരനുമായ കോളിന്‍ ജോസ്റ്റുമാണ് വിവാഹിതരാകുന്നത്. അവഞ്ചേഴ്സ്; എന്‍ഡ് ഗെയിം എന്ന സിനിമയിലൂടെ  പ്രശസ്തയാണ് സ്കാര്‍ലറ്റ്. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി ഇതുവരെ പുറത്ത് വിട്ടിട്ടല്ല. 

രണ്ടുവര്‍ഷത്തെ ഡേറ്റിങിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.  ജോസ്റ്റിന്‍റെ ആദ്യത്തേതും ജോഹാന്‍സണിന്‍റെ മൂന്നാമത്തെയും വിവാഹമാണിത്. താരങ്ങള്‍ വിവാഹത്തിനൊരുങ്ങുന്നെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

2017 മുതലാണ് ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിലെ ബ്ലാക്ക് വിഡോ എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ് സ്കാര്‍ലറ്റ് ജോഹാന്‍സണ്‍. നടന്‍ റിയാന്‍ റെയ്നോള്‍ഡ്, പത്രപ്രവര്‍ത്തകന്‍ റോമന്‍ ഡാരിയക് എന്നിവരെയാണ് സ്കാര്‍ലറ്റ് മുമ്പ് വിവാഹം ചെയ്തത്. അഞ്ചുവയസ്സുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.