വാലന്‍റൈന്‍സ് ഡേയില്‍ നവീനു വേണ്ടി പ്രണയാര്‍ദ്രമായ കുറിപ്പുമായി ഭാവന...'നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു'.

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടിയായ ഭാവനയുടെ പ്രണയവും വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ സന്തോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ഭാവന പ്രണയദിനത്തില്‍ ഭര്‍ത്താവ് നവീനെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. 

'2011ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്‍റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള്‍ പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു'- ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Read More: പ്രണയദിനത്തിൽ സ്പെഷ്യൽ ടീസറുമായി പ്രയാഗയും ദീപക് പറമ്പോലും; വീഡിയോ കാണാം

View post on Instagram