'അനു​ഗ്രഹിക്കപ്പെട്ട നിമിഷം'; അമ്മയുടെ സാരിയിൽ തിളങ്ങി സൗഭാ​ഗ്യ വെങ്കിടേഷ്

നടി താര കല്യാണിന്റെ നീല പട്ടുസാരിയിൽ സൗഭാഗ്യ വെങ്കിടേഷ് സായി ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുത്തു. 

Blessed moment; Sowbhagya Venkitesh  shines in her mother's saree

തിരുവനന്തപുരം: അമ്മയുടെ സാരിയിൽ തിളങ്ങി സോഷ്യൽ മീഡിയ താരം സൗഭാ​ഗ്യ വെങ്കിടേഷ്. സൗഭാ​ഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ നീല പട്ടുസാരി അണിഞ്ഞാണ് സൗഭാ​ഗ്യ സായി ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.‌ ഭർത്താവും മിനി സ്ക്രീൻ താരവുമായ അർജുൻ സോമശേഖറും ഒപ്പമുണ്ടായിരുന്നു. 

സൗഭാ​ഗ്യ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. നീല പട്ടുസാരിയണിഞ്ഞ്,  മുല്ലപ്പൂ ചൂടിയെത്തിയ സൗഭാഗ്യ,  ദക്ഷിണ വാങ്ങുന്നതും  അതിനുശേഷം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. അമ്മയെപ്പോലെ തന്നെയുണ്ട്, അമ്മയുടെ മകൾ തന്നെ, അമ്മയെപ്പോലെ തന്നെ സുന്ദരി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴ നിറയുന്നത്. 

ടിക് ടോക്ക് താരമായാണ് സൗഭാഗ്യ ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലും താരം സജീവമാണ്. സൗഭാ​ഗ്യയുടെ വ്ലോ​ഗുകൾക്ക് ആരാധകർ ഏറെയാണ്.  ഭർത്താവ് അർജുനൊപ്പമുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

ഇൻസ്റ്റ​ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാ​ഗ്യയും അർജുനും തങ്ങളുടെ വിശേഷങ്ങൾ  പ്രധാനമായും ആരാധകരോട് പങ്കുവെയ്ക്കാറുള്ളത്. വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

സുദർശന എന്നാണ് സൗഭാ​ഗ്യയുടെ മകളുടെ പേര്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും സൗഭാ​ഗ്യ  ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. മകൾക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അമ്മയെപ്പോലെ സൗഭാ​ഗ്യക്കും നൃത്തം ജീവനാണ്.  നൃത്തം പോലെ തന്നെ സൗഭാഗ്യയ്ക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് വളർത്തു മൃ​ഗങ്ങൾ. നായകളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതും താരം വ്‌ളോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്.

'വിഷമവും നിരാശയുമുണ്ട് പക്ഷെ ഇതാണ് ഉചിതം': പവിത്രം സീരിയലിൽ വിട്ടതിനെക്കുറിച്ച് അലീന ട്രീസ ജോർജ്

'ഞങ്ങളെ ഫെയ്മസ് ആക്കിയതിന് നന്ദി'; ഇപ്പോഴും ട്രോളുന്നവരോട് ക്രിസിനും ദിവ്യയ്ക്കും പറയാനുള്ളത്
 

Latest Videos
Follow Us:
Download App:
  • android
  • ios