ഓപ്പണിംഗ് ബാറ്റ്‍സ്‍മാൻ രാജീവ് പിള്ളയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കേരള സ്‍ട്രൈക്കേഴ്‍സ് മോശമല്ലാത്ത സ്‍കോറിലെത്തിയത്.
ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിന് ആദ്യ സ്പെല്ല് കഴിയുമ്പോള്‍ കേരളത്തിനെതിരെ ലീഡ്. ആദ്യ സ്‍പെല്ലില്‍ മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില് 101 റണ്‍സ് എടുത്തിരുന്നു. ഇതിനെതിരെ തങ്ങളുടെ ആദ്യത്തെ പത്തോവര്‍ ഇന്നിംഗ് നടത്തിയ കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില് 124 റണ്‍സ് നേടി.
അര്‍ദ്ധ സെഞ്ച്വറി നേടിയ പ്രദീപിന്‍റെ ഇന്നിംഗ്സാണ് കര്‍ണാടകയ്ക്ക് 23 റണ്‍സിന്‍റെ ലീഡ് നല്‍കിയത്. 29 പന്തിലാണ് പ്രദീപ് 59 റണ്‍സ് നേടിയത്. 48 റണ്‍സില്‍ വിവേകിനെ സിക്സ് അടിച്ചാണ് പ്രദീപ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. കേരളത്തിനായി ജീന്‍ പോള്‍ ലാലും, വിവേക് ഗോപനും രണ്ട് വിക്കറ്റ് വീതം നേടി.
ഓപ്പണിംഗ് ബാറ്റ്‍സ്‍മാൻ രാജീവ് പിള്ളയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് കേരള സ്‍ട്രൈക്കേഴ്‍സ് മോശമല്ലാത്ത സ്‍കോറിലെത്തിയത്. 32 പന്തില്‍ നിന്ന് 54 റണ്‍സാണ് രാജീവ് പിള്ള കേരള സ്‍ട്രൈക്കേഴ്‍സിന് വേണ്ടി നേടിയത്. ഉണ്ണി മുകുന്ദൻ 19 റണ്‍സുമായി രാജീവ് പിള്ളയ്‍ക്ക് മികച്ച പിന്തുണ നല്‍കി.
11 പന്തില്‍ 22 നേടിയ കൃഷ്ണയുമായി ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ പ്രദീപ് 34 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. ജീന്‍ പോള്‍ ലാല്‍, നാലാമത്തെ ഓവറില്‍ ഒന്നാമത്തെ പന്തില്‍ കൃഷ്ണയെ പുറത്താക്കി കേരളം ആദ്യ വിക്കറ്റ് നേടി. അഞ്ചാം ഓവറിലെ മൂന്നാം ബോളില്‍ നിരൂപ് 6 ബോളില്‍ 7 റണ്‍സ് എടുത്ത നിരൂപ് മടങ്ങി.
രാജീവ് 13 ഏഴ് പന്തില്‍ വിവേക് ഗോപന്‍റെ എട്ടാം ഓവറിലെ അവസാന പന്തില്‍ ബൌള്‍ഡായി. 8 മത്തെ ഓവറിലെ അവസാന പന്ത് രണ്ടാം റണ്ണിന് ശ്രമിച്ച ബച്ചാന്‍ റണ്‍ഔട്ടായി. ബൌളറായ രാജീവ് പിള്ളയാണ് ബച്ചാനെ റണ്‍ഔട്ടാക്കിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ പ്രദീപ് സ്റ്റംബ്ഡ് ആകുകയായിരുന്നു. കരണ്‍ കര്‍ണാടകയ്ക്കായി 13 റണ്‍സ് നേടി.
പൊരുതി നേടിയ അര്‍ദ്ധ സെഞ്ച്വറിയുമായി രാജീവ് പിള്ള, മലയാളി താരങ്ങളുടെ സ്‍കോര്‍ ബോര്‍ഡ് ഇങ്ങനെ
ചെന്നൈയെ തകര്‍ത്ത് ഭോജ്‍പുരി സിനിമാ താരങ്ങള്‍, മികച്ച ബാറ്റ്‍സ്‍മാൻ വിഷ്‍ണു വിശാല്‍
