ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി എന്നിവരാണ് 'ചെറുക്കനും പെണ്ണും' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദിഖ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച റൊമാന്റിക് ത്രില്ലർ ചിത്രം 'ചെറുക്കനും പെണ്ണും' ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്നു. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിച്ച ചിത്രം പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്നു. തിരക്കഥ -പ്രദീപ്‌ നായർ, രാജേഷ് വർമ. ഗാനങ്ങൾ -റഫീഖ് അഹമ്മദ്, ശ്രീപ്രസാദ്. സംഗീതം - അരുൺ സിദ്ധാർഥ്, രതീഷ് വേഗ. മനോജ്‌ മുണ്ടയാട്ട് ഛായാ ഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കോസ്റ്റും ഡിസൈനർ -കുമാർ എടപ്പാൾ, കലാ സംവിധാനം -മഹേഷ്‌ ശ്രീധർ, വിനോദ്. പി. ശിവരാം -സൗണ്ട് മിക്സിങ്. പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി സുശീലൻ, പി ആർ ഒ -എ. എസ്. ദിനേശ്, സ്റ്റിൽസ് -അർഷൽ പട്ടാമ്പി, ശ്രീനി മഞ്ചേരി. മീഡിയ പ്രൊമോഷൻ: ബ്രിങ്ഫോർത്ത്, വിതരണം -നന്തിയാട്ട് റിലീസ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player