കശ്മീര്‍ ഫയല്‍സ് ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.
ദില്ലി: കശ്മീര്‍ ഫയല്‍സ് (The Kasmir Files) സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവത്കരണത്തെ എതിര്‍ത്ത് സിപിഎം (CPM). സിനിമയെ സംബന്ധിച്ച് വിവിധ കോണുകളില്‍ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിപിഎം നിലപാടുമായി രംഗത്തെത്തിയത്. കശ്മീര്‍ ഫയല്‍സ് ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. നേരത്തെ കേരളത്തിലെ കോണ്‍ഗ്രസും സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. വിവേക് അഗ്നിഹോത്രിയാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സംവിധാനം ചെയ്തത്.
ബോക്സ് ഓഫീസിൽ 'ദി കശ്മീർ ഫയൽസി'ന്റെ തേരോട്ടം, ചിത്രം ഇതുവരെ നേടിയത്
മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് പറഞ്ഞത്. പ്രശംസയ്ക്കൊപ്പം ചിത്രത്തിന് വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിനിടയിലും ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കഴിഞ്ഞ വാരത്തിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. കൊവിഡിന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിത്. ഇതുവരെ 219. 08 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് 225 കോടി ചിത്രം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. വരും ദിവസങ്ങളിൽ ഇത് 250 കോടി ആകുമെന്നും തരൺ ട്വീറ്റ് ചെയ്യുന്നു.
