ഇതിഹാസ നടൻ ശിവാജി ഗണേശന്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനാകുന്ന ആദ്യ ചിത്രമായ 'ലെനിൻ പാണ്ഡ്യൻ' സെപ്റ്റംബർ അവസാനവാരം തിയേറ്ററുകളിലെത്തും. ഡിഡി ബാലചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സത്യജ്യോതി ഫിലിംസാണ് നിർമ്മിക്കുന്നത്.

ശിവാജി ഗണേശൻ്റെ ചെറുമകൻ ദർഷൻ ഗണേശൻ നായകനായി എത്തുന്ന ലെനിൻ പാണ്ഡ്യൻ റിലീസിനൊരുങ്ങുകയാണ്. ഡിഡി ബാലചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. സെപ്റ്റംബർ 24 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കുട്ടിക്കാലം മുതലേ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു 'നടികർ തിലകം' ശിവാജി ഗണേശൻ്റെ ചെറുമകൻ ദർഷൻ ഗണേശൻ്റെ ആഗ്രഹം. (ശിവാജിയുടെ മൂത്ത മകൻ രാംകുമാറിൻ്റെ ഇളയ മകനാണ് ദർഷൻ.) എന്നാൽ സഭാകമ്പം അതിന് തടസമായിരുന്നു. സ്വതവേ ലജ്ജാലുവും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ചെറുപ്പകാലത്ത് തന്നെ ദർഷൻ നൃത്തം, കർണാടക സംഗീതം, നാടക അഭിനയം എന്നിവ അഭ്യസിക്കാൻ തുടങ്ങി. അത് വേദിയിൽ കയറുമ്പോൾ അദ്ദേഹത്തിൽ വലിയൊരു മാറ്റവും ആത്മവിശ്വാസവും നൽകി.

കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ കാര്യങ്ങളെല്ലാം കൃത്യമായ ദിശയിലായി. സഭാ കമ്പം പൂർണമായും മാറി. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവായി. ഇനി തൻ്റെ ജീവിതം സിനിമക്കും അഭിനയത്തിനും അർപ്പിക്കാനുള്ളതാണെന്ന് മനസിൽ ദൃഢ നിശ്ചയം ചെയ്തു. കലാ കുടുംബവും ദർഷന് പ്രചോദനവും പിന്തുണയും നൽകി. തുടർന്ന് FLAME-ൽ നാടകം, സിനിമ ,ടെലിവിഷൻ അഭിനയ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അഭിനയ പഠനം പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലുടനീളമുള്ള വിവിധ നാടക സംഘങ്ങളുമായി സഹകരിച്ചു കൊണ്ട് ദർഷന് അനുഭവം നേടാനായി. നാടകരംഗത്ത് കൂടുതൽ സജീവമായി. തെരുവ് നാടകങ്ങൾ, ഇംഗ്ലീഷ് നാടകങ്ങൾ, ഹിന്ദി നാടകാവതരണങ്ങൾ (പ്രശസ്തമായ 'സബ' (Saba) ഗ്രൂപ്പുകൾക്കൊപ്പമുള്ളവ ഉൾപ്പെടെ) എന്നിവയിൽ വേഷമിട്ടു.ഒപ്പം നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കുകയും തന്റെ അഭിനയശൈലി മെച്ചപ്പെടുത്തുകയും ചെയ്തു.

കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞതോടെ, പരസ്യങ്ങളിലും സിനിമകളിലും അവസരം തേടി ഓഡിഷനുകളിൽ പങ്കെടുക്കാൻ സ്വയം പ്രയത്നിച്ചു. നിരന്തരമായ പരിശ്രമങ്ങൾക്ക് താമസിയാതെ ഫലം കണ്ടു. ആദ്യത്തെ പരസ്യത്തിൽ അവസരം ലഭിച്ചതോടെ കൂടുതൽ അവസരങ്ങൾ ദർഷനെ തേടിയെത്തി. കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കഠിനാധ്വാനവും പരിശീലനവും, സിനിമയോടും അഭിനയത്തോടും ഉള്ള തന്റെ അടങ്ങാത്ത അഭിനിവേശവും ഒടുവിൽ അദ്ദേഹത്തെ ആദ്യ സിനിമയിലെ വേഷത്തിലെത്തിച്ചു.

അങ്ങനെ ദർഷന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ശുഭയാത്ര ആരംഭിക്കുന്നു. തമിഴിലെ പ്രശസ്ത സിനിമാ നിർമ്മാണ സ്ഥാപനമായ സത്യജ്യോതി ഫിലിംസ് തങ്ങളുടെ ' ലെനിൻ പാണ്ഡ്യൻ ' എന്ന സിനിമയിലൂടെ ദർഷനെ നായകനായി അവതരിപ്പിക്കയാണ്. പ്രഗത്ഭരായ റോജ,ഗംഗൈ അമരൻ, ഇളവരസു എന്നിവർക്കൊപ്പമാണ് വെള്ളിത്തിരയിൽ ദർഷൻ നായകനായി അഭിനയത്തിൻ്റെ ചുവടു വെക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ' ഇസൈജ്ഞാനി ' ഇളയരാജയാണ് ദർഷൻ്റെ ലോഞ്ചിങ് നിർവഹിച്ചത്. ചെറിയച്ചൻ പ്രഭു , ജേഷ്ഠൻ വിക്രം പ്രഭു എന്നിവരെ പോലെ പിതാമഹൻ ശിവാജി ഗണേശൻ്റെ യശസ്സു നില നിർത്തുവാൻ പ്രതിജ്ഞാബദ്നായി അർപ്പണ ബോധത്തോടെയും കൃത്യനിഷ്ഠയോടെയും സജീവമാകുകയാണ് ദർഷൻ ഗണേശൻ. രജനികാന്ത്, കമലഹാസൻ തുടങ്ങി തമിഴ് സിനിമയിലെ ജാമ്പവാന്മാരൊക്കെ ദർഷൻ ഗണേശനെ അനുഗ്രഹിച്ച് ആശംസിച്ചിരിക്കയാണ്. സെപ്റ്റംബർ-25ന് അരങ്ങേറ്റ ചിത്രമായ ' ലെനിൻ പാണ്ഡ്യൻ ' പ്രദർശനത്തിനെത്തും.

YouTube video player