അവാര്‍ഡ് കിട്ടിയ പോലെയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ്  കമന്‍റ്  ഉള്‍പ്പെടെയുള്ള ചിത്രം സംവിധായകന്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

കൊച്ചി: നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്ക് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉയരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

'പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കണ സകല അവളുമാരും എവിടേലും കുഴി ചെന്ന് വീഴും' എന്ന കമന്‍റിന് കൊള്ളേണ്ടിടത്ത് കൊള്ളും എന്നാണ് സംവിധായകന്‍റെ മറുപടി. ഇതുപോലെയുള്ള ചിത്രങ്ങളെ പിന്തുണക്കരുതെന്നും കമന്‍റില്‍ പറയുന്നു. അവാര്‍ഡ് കിട്ടിയ പോലെയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് കമന്‍റ് ഉള്‍പ്പെടെയുള്ള ചിത്രം സംവിധായകന്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സംവിധായകന്‍റെ മറുപടിക്ക് താഴെ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സജീവമായിരിക്കുകയാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.