ബെസ്റ്റ് ത്രില്ലറുകളിൽ ഒന്ന്, തിയറ്ററുകൾ നിറഞ്ഞ് കവിഞ്ഞ് ചിത്രം കളിക്കുന്നു: 'ഗരുഡനെ' പ്രശംസിച്ച് സംവിധായകൻ
പ്രേക്ഷക- നിരൂപക പ്രശംസ നേടി 'ഗരുഡന്‍' ഉയര്‍ന്ന് പറക്കുന്നു.

മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപി നായകനായി എത്തിയ ഗരുഡൻ ആണ് ആ ചിത്രം. അരുൺ വർമയുടെ സംവിധാനത്തിൽ മിഥുൻ മാനുവലിന്റെ തിരക്കഥ കൂടി ആയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, 'സമീപകാലത്ത് വന്ന മികച്ച ത്രില്ലറുകളിൽ ഒന്ന്'. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും കാെളുത്തി കയറുകയാണ്. നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അടുത്ത കാലത്ത് വന്ന ബെസ്റ്റ് ത്രില്ലറുകളിൽ ഒന്നാണ് ഗരുഡൻ എന്ന് പറയുകയാണ് സംവിധായകൻ വിനയൻ.
"അടുത്ത കാലത്ത് വന്ന ബെസ്റ്റ് ത്രില്ലറുകളിൽ ഒന്നാണ് ഗരുഡൻ. തീയറ്ററുകൾ നിറഞ്ഞ് കവിഞ്ഞ് ഒരു ചിത്രം കളിക്കുന്നു എന്നത് സിനിമയെ സ്നേഹിക്കുന്ന ആർക്കും ആഹ്ലാദകരമാണ്.. ഈ വിജയം നേടിയ അരുൺ വർമ്മയ്ക്കും, മിഥുൻ മാനുവലിനും മറ്റ് എല്ലാ ശിൽപികൾക്കും, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും അഭിനന്ദനങ്ങള്‍, ആശംസകൾ..", എന്നാണ് വിനയൻ കുറിച്ചത്.
മോഹൻലാലിന് ആര്‍പ്പുവിളികൾ, നാഗവല്ലിക്കും നകുലനും വമ്പന്‍ കയ്യടി, ഇത് 'മണിച്ചിത്രത്താഴ്' കേരളീയം !
ഒക്ടോബർ മൂന്നിന് റിലീസ് ചെയ്ത ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന് കേട്ടപ്പോൾ തന്നെ ഏറെ ആവേശത്തിൽ ആയിരുന്നു സിനിമാസ്വാദകർ. ഒടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ ആ ആവേശം കൂടിയതല്ലാതെ കുറവുകളൊന്നും സംഭവച്ചിട്ടില്ല. അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലറുകളിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് മിഥുൻ മാനുവൽ തോമസും. ബോക്സ് ഓഫീസും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം രണ്ട് ദിവസത്തിൽ 2.8 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..