2016ല്‍ തുടങ്ങി 2018ല്‍ അവസാനിച്ചതാണ് ഈ സിനിമയുടെ ചിത്രീകരണം. ഒരു ഗൗതം മേനോന്‍ ചിത്രത്തില്‍ ധനുഷ് ആദ്യമായാണ് അഭിനയിക്കുന്നത്. റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് മേഘ ആകാശ് ആണ്. 

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പുള്ള കോമ്പിനേഷനാണ് ധനുഷും ഗൗതം വസുദേവ് മേനോനും. ഇരുവരും ഒരുമിക്കുന്ന 'എന്നൈ നോക്കി പായും തോട്ട' പലതവണ മുന്‍പ് റിലീസ് തീയ്യതി പ്രഖ്യാപിച്ച് മാറ്റിവച്ചതാണ്. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. 

Add Asianetnews as a Preferred SourcegooglePreferred

ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തുമെന്ന് ഗൗതം വസുദേവ് മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 6, നവംബര്‍ 15 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ നേരത്തേ പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയ്യതികള്‍. 

Scroll to load tweet…