Ex-Adult Star Mia Khalifa Takes Home $1.65 Million After Spain Beat Argentina To Win FIFA World Cup. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ കിരീടം നേടി.

ന്യൂയോർക്ക്: സ്‌പെയിൻ - അർജന്റീന ലോകകപ്പ് മത്സരത്തിന് പിന്നാലെ ലാഭമുണ്ടായത് മുൻ പോൺതാരവും മീഡിയ പേഴ്‌സണാലിറ്റിയുമായ മിയാ ഖലീഫയ്ക്ക് കൂടിയാണ്. ഫൈനൽ മത്സരത്തിലെ ജേതാവിനെ പ്രവചിച്ചുകൊണ്ട് ബെറ്റിങ്ങിലൂടെ മിയ ഖലീഫ നേടിയത് കോടികളാണ്. സ്‌പെയിൻ പൗരത്വമോ മറ്റോ ഇല്ലാതിരുന്നിട്ടും മാതൃരാജ്യത്തെ പിന്തുണയ്ക്കും പോലെയാണ് മിയ ഖലീഫ ടൂർണമെന്റിൽ സ്പെയിനിനെ പിന്തുണച്ചത്. "ഞാൻ വിശ്വസിച്ചു, വിജയിച്ചു. എന്റെ സ്വന്തം രാജ്യമായ സ്പെയിനെ ഓർത്ത് അഭിമാനിക്കുന്നു; എന്റെ ശരീരത്തിൽ ഒരു തുള്ളി സ്പാനിഷ് രക്തം പോലുമില്ലെങ്കിലും." മിയ ഖലീഫ കുറിച്ചു.

15.92 കോടി രൂപയാണ് മിയ ഖലീഫ ബെറ്റിങ്ങിലൂടെ സ്വന്തമാക്കിയത്. എന്നാൽ ഇതിൽ 9 കോടിയോളം രൂപ താരം ബെറ്റ് വച്ച തുകയാണ്. 6 കോടിയോളം രൂപ ബീറ്റിൽ നിന്നുള്ള ലാഭമുണ്ടെങ്കിലും നികുതി കിഴിച്ചുള്ള തുക മാത്രമേ മിയക്ക് ലഭിക്കുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിൻ അർജന്റീനയെ തകർത്തത്. മത്സരത്തിന് നൂറ്റിയാറാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലായിരുന്നു സ്‌പെയിനിന്റെ വിജയം.

മത്സരത്തിലുടനീളം പൂർണമായ ആധിപത്യത്തോടെയാണ് സ്‌പെയിൻ കളിച്ചത്. നിശ്ചിത സമയത്തിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലുമില്ലാതിരുന്ന അർജന്റീനയ്ക്ക് തങ്ങളുടെ നാലാം ലോകകിരീടമെന്ന ലക്ഷ്യം കൂടിയാണ് മെറ്റ്ലിഫ് സ്റ്റേഡിയത്തിൽ ഇല്ലാതെയായത്. അതേസമയം മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് എംബാപെ സ്വന്തമാക്കിയപ്പോൾ, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം റോഡ്രിയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം പൗ കുബാർസിയും സ്വന്തമാക്കി. ടൂർണമെന്റിൽ ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോണിനാണ് ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത്.

YouTube video player