'Watching Porn Causes Global Warming': TV Actor Abhinav Shukla's Remark Sparks Debate. പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനത്തിന് ഒരു പ്രധാനകാരണമാണെന്ന് നടൻ അഭിനവ് ശുക്ല. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇതിന് പിന്നാലെ രൂപപ്പെട്ടിരിക്കുന്നത്.
ആഗോള താപനത്തിന് കാരണം പോൺ വീഡിയോകൾ കാണുന്നതാണെന്ന് നടൻ അഭിനവ് ശുക്ല. ഫോർ പിഒവി എന്ന പോഡ്കാസ്റ്റിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പോണ്‍ കാണുന്നതാണ്' എന്നാണ് നടന്‍ പറഞ്ഞത്. പോണ്‍ വിഡിയോകളുടെ നിര്‍മാണവും വിതരണവും അവ കാണുന്നതുമെല്ലാം വലിയ തോതില്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നുണ്ട്. അത് വലിയ തോതിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്നുവെന്നാണ് അഭിനവ് ശുക്ല പറയുന്നത്.
താരത്തിന്റെ പ്രതികരണം വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിതുറന്നിരിക്കുന്നത്. അതേസമയം താൻ പോൺ കാണാറുണ്ടെന്നും അത് അപകടകരമാണെന്നും അൺറിയാലിസ്റ്റിക്കായ പ്രതീക്ഷകൾ അത്തരം വീഡിയോകൾ നൽകുമെന്നും അഭിനവ് ശുക്ല പോഡ്കാസ്റ്റിനിടെ പങ്കുവയ്ക്കുന്നുണ്ട്. നടൻ പറഞ്ഞതിലെ ലോജിക് തങ്ങൾക്ക് മനസിലാവുന്നില്ലെന്നും ഇതിന് കുറിച്ച് താരം തന്നെ കൂടുതൽ വിശദീകരിക്കണമെന്നുമാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
അതേസമയം 2019 ൽ പുറത്തിറങ്ങിയ ലുക്കാ ചുപ്പി എന്ന ചിത്രമായിരുന്നു അഭിനവ് ശുക്ലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ താരം നിരവധി സീരീസുകളിലൂടെയും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. പത്നി- പത്നി ഔർ പങ്ക എന്ന റിയാലിറ്റി ഷോയുടെ കഴിഞ്ഞ വർഷത്തെ സീസണിലെ വിജയ് കൂടിയായിരുന്നു താരം.


