നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കൊവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച് ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു 'സി യു സൂണ്‍'. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ എന്ന യുവനടി ആയിരുന്നു. ഇപ്പോഴിതാ സി യു സൂണിനു ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമ വരുന്നു. 'ഇരുള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഫഹദിന്‍റെ ഒരു സിനിമയുമുണ്ട്. മഹേഷ് നാരായണന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ 'മാലിക്' ആണ് ചിത്രം. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്‍റെ വിവിധ പ്രായം അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍ ഫഹദ്. ഇതിനായി 15 കിലോ ശരീരഭാരവും കുറച്ചിരുന്നു അദ്ദേഹം.