റ് ദേശീയ പുരസ്കാരങ്ങള്‍, രണ്ട് അക്കാദമി അവാര്‍ഡുകള്‍, പുരസ്കാരങ്ങള്‍ക്ക് അപ്പുറം കോടിക്കണക്കിന് ആരാധകര്‍. സംഗീതത്തിന് എആര്‍ റഹ്മാന്‍റെ സംഭാവന വിലമതിക്കാനാകാത്തതാണ്. രാജ്യത്തിനും ഭാഷയ്ക്കും അതിര്‍വരമ്പ് കല്‍പ്പിക്കാന്‍ സാധിക്കാത്ത അദ്ദേഹത്തിന്‍റെ സംഗീതത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.

പുതിയതായി വാങ്ങിയ ബിഎംഡബ്ല്യൂ കാറിന്‍റെ നമ്പര്‍പ്ലേറ്റ് പ്രിയതാരത്തോടുള്ള സ്നേഹം കൊണ്ട് നിറച്ചിരിക്കുകയാണ് റഹ്മാന്‍റെ ഒരു ആരാധകന്‍. ചന്ദര്‍ എന്ന യുവാവാണ് വാര്‍ത്തകളില്‍ ഇടം പിടിച്ച ആ ആരാധകന്‍. ILOVE ARR എന്നാണ് കാറിന്‍റെ നമ്പര്‍ പ്ലേറ്റില്‍ ചന്ദര്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ ചിത്രവും ചന്ദര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. 

 

'ഞാന്‍ എന്നും നിങ്ങളുടെ ഏറ്റവും വലിയ ആരാധകനായിരിക്കും. ഞാന്‍ എന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കി. എന്‍റെ കാറിന്‍ എന്‍റെ ആരാധനാപാത്രത്തിന്‍റെ പേര് വേണമായിരുന്നു. നന്ദി എന്‍റെ ജീവിതം നിങ്ങളുടെ സംഗീതം കൊണ്ട് മാറ്റി മറിച്ചതിന്' എന്നാണ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതോടൊപ്പം കാറിന്‍റെ ചിത്രവും പങ്കുവെച്ചിരുന്നു.

നിമിഷനേരം കൊണ്ട് ചിത്രവും ട്വീറ്റും വൈറലായി. ഒടുവില്‍ പ്രിയ ആരാധകന്‍റെ ട്വീറ്റിന് മറുപടിയുമായി താരവും എത്തി. സുരക്ഷിതമായി വാഹനമോടിക്കൂ എന്നായിരുന്നു ട്വിറ്ററില്‍ താരത്തിന്‍റെ കമന്‍റ്.  ഏതായാലും താരത്തിന്‍റ ആരാധകന്‍റെയും കാറിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.