നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി(Suresh Gopi). അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ഗായകനാണെന്നും സുരേഷ് ഗോപി തെളിയിച്ചു കഴിഞ്ഞു. സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും തുക കൈമാറിയ സുരേഷ് ഗോപിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിക്കുന്നത്.
പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ വീണ്ടും പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസാണ് സുരേഷ് ഗോപി സംഘടനക്ക് നൽകിത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്. നാദിർഷക്കാണ് ചെക്ക് കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ഗോപി പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് നടന് നന്ദി അറിയിച്ചും ആശംസ അറിയിച്ചും രംഗത്തെത്തുന്നത്. താരങ്ങൾ ഉൾപ്പടെയുള്ളവർ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു.
ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.
അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

