തടവ്' എന്ന ചിത്രത്തിന് ശേഷം ഫാസിൽ റസാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'മോഹം'. ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം, വരാനിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFK) 'മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ നടക്കും.

കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ 'തടവ്' എന്ന ചിത്രത്തിന് ശേഷാണ് ഫാസിൽ റസാഖ് സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മോഹം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാള സിനിമ ടുഡേ വിഭാഗത്തിലാണ് മോഹത്തിന്റെ ആദ്യ പ്രദർശനം. വിഷൻ ആർ ക്രിയേഷന്റെ ബാനറിൽ റസാഖ് അഹമ്മദ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഫാസിൽ റസാഖ്, മൃദുൽ എസ്, അമൃത കൃഷ്ണകുമാർ, ഇഷാഖ് മുസാഫിർ എന്നിവർ ചേർന്നാണ്. മൃദുൽ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

View post on Instagram

ഐഎഫ്എഫ്കെ 2025

അതേസമയം സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ. 12 സിനിമകളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എബ്ബ് (ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ), ശവപ്പെട്ടി (റിനോഷൻ കെ.), ആദിസ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ.), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന). ഡിസംബർ 12 മുതൽ 19 വരെയാണ് മേള അരങ്ങേറുന്നത്.