Asianet News MalayalamAsianet News Malayalam

തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയെന്ന് ഫിയോക്ക്

താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക്.

 

FEUOK comes against malayalam film stars who breaches contract hrk
Author
First Published Jun 6, 2023, 7:18 PM IST

മിനിമം നിലവാരമുള്ള സിനിമകള്‍ മാത്രമേ തിയറ്ററിൽ പ്രദർശിപ്പിക്കൂ എന്ന നിലപാടിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. താരങ്ങൾ നിർമാതാക്കൾ ആയതോടെയാണ് ഒടിടി പ്രതിസന്ധി രൂക്ഷമായതെന്ന് ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചത് നിർമാതാക്കളായ താരങ്ങളുടെ ആർത്തിയാണ്. കരാർ ലംലിക്കുന്ന താരങ്ങളോട് മുഖം കറുപ്പിച്ച് പറയാൻ പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഞങ്ങള്‍ക്ക് പേടിയില്ല. ഞങ്ങളാണ് അവരെ താരങ്ങളാക്കിയത്. താരങ്ങളായ നിർമാതാക്കൾക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.

ഒടിടി റിലീസ് സംബന്ധിച്ച് നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും ആയുള്ള കരാര്‍ '2018' സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നാളെയും മറ്റന്നാളും സൂചനാ പണിമുടക്ക് ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. തിയറ്ററില്‍ റിലീസ് ചെയ്‍ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രം ആയിരിക്കണം ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസ് ന്നായിരുന്നു തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. '2018'ന്റെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റര്‍ ഉടമകളുടെ ആക്ഷേപം.

തിയറ്ററില്‍ മെയ് അഞ്ചിന് എത്തിയ ചിത്രം '2018' ജൂണ്‍ ഏഴിന് ആണ് ഒടിടിയില്‍ റിലീസ് ചെയ്യുക. ഈ തീരുമാനമാണ് എതിര്‍പ്പിന് കാരണമായത്. വൻ ബജറ്റില്‍ നിര്‍മിക്കുന്ന ഇതരഭാഷാ ചിത്രങ്ങള്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ മലയാള സിനിമകള്‍ കാണാന്‍ തിയറ്ററില്‍ ആളെത്തുന്നില്ലെന്ന ചലച്ചിത്രവ്യവസായത്തിന്‍റെ ആശങ്കകള്‍ക്കിടെ തിയറ്ററുകളിലെത്തി വമ്പൻ വിജയം നേടിയ ചിത്രമാണ് '2018'. കേരളത്തിലെ '2018'ലെ പ്രളയം പശ്ചാത്തലമാക്കിയ ചിത്രം ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.

വാരങ്ങള്‍ക്കിപ്പുറവും ഹൗസ്‍ഫുള്‍ ഷോകളായതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 160 കോടിയിലധികം '2018' നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 'പുലിമുരുക'നെ മറികടന്നാണ് 2018 മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്. മലയാളം പതിപ്പിന്‍റെ വിജയത്തിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

Read More: 'എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്?', ആകാംക്ഷയോടെ ശിവകാര്‍ത്തികേയനും

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios