മെലിഞ്ഞ് സുന്ദരിയായി ഗായത്രി അരുണ്‍, സിനിമയിലേക്കും ചുവടുവെക്കാനൊരുങ്ങി താരം. 

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ 'പരസ്പരം' എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം മലയാളികളുടെ സ്വീകരണ മുറിയില്‍, അത്രയും സ്വീകാര്യതയോടെ സംപ്രേഷണം ചെയ്ത മറ്റൊരു പരമ്പരയില്ലെന്നു തന്നെ പറയാം. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അത്രത്തോളമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

പ്രേക്ഷകര്‍ക്ക് മുമ്പില്‍ ടെലിവിഷന്‍ സ്ക്രീനിലാണ് ഗായത്രി തിളങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴിതാ സിനിമകളിലേക്കും ചുവടുവയ്ക്കുകയാണ് ഗായത്രി. വരാനിരിക്കുന്ന മമ്മൂട്ടിയുടെ വൺ, അർജുൻ അശോകന്‍റെ മെമ്പ‍ർ രമേശൻ തുടങ്ങിയ ചിത്രങ്ങളിലാണ് താരമെത്തുന്നത്.

Read More: സന്തോഷമുള്ളവരായിരിക്കുമ്പോള്‍ നമ്മള്‍ ഏറെ വ്യത്യസ്തരായി തിളങ്ങും ; കിടിലന്‍ ഫോട്ടോഷൂട്ടുമായി മറീന

സിനിമകളില്‍ സജീവമാകുന്നതിനിടയില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കവച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സ്ലിമ്മായി സുന്ദരിയായ ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കമന്‍റുകളുമായി ആരാധകരുമെത്തുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചാല്‍ അഭിനയിക്കുന്നവരുടെ പ്രായവും കുറയുമോ എന്നും, പ്രായം കുറഞ്ഞുവരികയാണല്ലോ എന്നും വരെയാണ് കമന്‍റുകള്‍. ഇതിനോടകം തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

View post on Instagram
View post on Instagram