വ്യത്യസ്ത ലുക്കില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍.

ഫാഷന്‍ ആരാധകരുടെ ഇഷ്ടതാരമാണ് മറീന മൈക്കിള്‍. 'മുംബൈ ടാക്‌സി', 'ഹാപ്പി വെഡ്ഡിംഗ്', 'എബി', 'ചങ്ക്‌സ്' തുടങ്ങിയ സിനിമകളിലൂടെ താരം ബിഗ്‌സ്‌ക്രീനിലെ താരമായിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ 'സീതാകല്ല്യാണം' പരമ്പരയില്‍ മറീന മൈക്കിളായിത്തന്നെവന്ന് തന്റെ മിനി സ്‌ക്രീനിലെ അരങ്ങേറ്റവും താരം കുറിച്ചുകഴിഞ്ഞു. കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി താരം സോഷ്യല്‍മീഡിയയില്‍ എന്നും നിറഞ്ഞുനില്‍ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിക്കുന്നത്.

തന്റെ മുടികൊണ്ടുതന്നെ വ്യത്യസ്തയായ താരം, കോസ്റ്റ്യൂം സെലക്ടു ചെയ്യുന്നതും മുടിക്കനുയോജ്യമായാണ്. പിങ്ക് സ്ലീവ്‌ലെസ് വസ്ത്രങ്ങളണിഞ്ഞുള്ള താരത്തിന്റെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. 'സന്തോഷമുള്ളവരായിരിക്കുമ്പോള്‍ നാം ഏറെ വ്യത്യസ്തരാകും, ഞാന്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു' തുടങ്ങിയ ക്യാപ്ഷനുകളാണ് താരം ഫോട്ടോകള്‍ക്ക് നല്‍കിയിട്ടുള്ളത്. 'ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള മാറ്റമാണോ ഈ ഫോട്ടോഷൂട്ട്, ചേച്ചീ നിങ്ങളുടെ മുടിയാണ് എന്നെ ആരാധകനാക്കിയത്, ഹാപ്പീ വെഡ്ഡിംഗിലെ സോഫിയയെ മറക്കാനാകുന്നില്ല' തുടങ്ങിയ കമന്റുകള്‍കൊണ്ട് ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്.

Read More: വിമാനത്തില്‍ കയറി പാറുക്കുട്ടിയും കുടുംബവും എങ്ങോട്ടാ? ബാലു എവിടെ? ഫാന്‍ ഗ്രൂപ്പുകളില്‍ തരംഗമായി ചിത്രങ്ങള്‍

View post on Instagram
View post on Instagram
View post on Instagram