ഗ്രാമി ജേതാവ് റിക്കി കെജ് സംഗീതം നൽകിയ 'സെറ്റ് മി ഫ്രീ' എന്ന ഗാനത്തിലൂടെ ചിത്രം ആഗോള ശ്രദ്ധ നേടുന്നു.

സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനവുമായി ‘ഗെവി’ ശ്രദ്ധേയമാകുന്നു. തമിഴ് ദയാലൻ സംവിധാനം ചെയ്ത ഗവി എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയ സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ അഭിപ്രായം നേടികൊണ്ടിരിക്കുന്നത്. റിക്കി കെജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിലവിൽ നെറ്റ്ഫ്ളിക്സിൽ ലഭ്യമായ ചിത്രം വരും ദിനങ്ങളിലായി ആമസോൺ പ്രൈമിൽ കൂടി റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. വെള്ള ഗെവ എന്ന ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. മണ്ണിടിച്ചിലും , ഭരണകൂട അനാസ്ഥയും നേരിടുന്ന ഒരു സമൂഹത്തിന്റെ പോരാട്ടം പറയുന്ന ചിത്രം ആർടപ്പ് ട്രൈആംഗിൾസ് ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. യാഥാർത്ഥ്യപരമായ അവതരണം കൊണ്ടും, ശക്തമായ അഭിനയം കൊണ്ടും പ്രശംസിക്കപ്പെട്ട ഈ ചിത്രം 98-ാമത് അക്കാദമി അവാർഡ്സിലെ ജനറൽ വിഭാഗത്തിൽ ഔദ്യോഗിക എൻട്രിയായി കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ജഗൻ ജയ സൂര്യയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ടെക്സസിൽ ആസ്ഥാനമായുള്ള ലിറിസിസ്റ്റും മ്യൂസിക് പ്രൊഡ്യൂസറും ആയ സുമതി റാം ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊമോട്ടർ, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർസ് മ്യൂസിക് സ്റ്റുഡിയോയുടെയും സൺ മൂൺ സ്റ്റാർസ് ഫിലിം സ്റ്റുഡിയോയുടെയും സ്ഥാപക കൂടിയാണ് സുമതി റാം. കലയും ഗ്ലോബൽ കഥപറച്ചിലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമിടുന്ന അവർ തന്നെയാണ് ചിത്രത്തിലെ “Set Me Free” എന്ന ഗാനം എഴുതിയിരിക്കുന്നത്. തന്റെ സ്വന്തം ജീവിത അനുഭവങ്ങളും പ്രത്യേകിച്ച് പ്രെഗ്നൻസി ക്രൈസിസ് സമയത്ത് അനുഭവിച്ച ഏകാന്തതയും പിന്തുണയും ഒക്കെയാണ് ഈ ഗാനത്തിന് അവർക്ക് പ്രചോദനമായിട്ടുള്ളത്.

സെറ്റ് മി ഫ്രീ ഗാനത്തെ ആഗോളതലത്തിൽ എത്തിക്കാൻ, മൂന്ന് തവണ ഗ്രാമിഅവാർഡ് നേടിയ സംഗീതജ്ഞനായ റിക്കി കെജ് ഗെവി സിനിമയിലേക്കു ഭാഗമായി മാറി. വാനിൽ വെയ്‌ഗാസാണ് മ്യൂസിക് കോ പ്രൊഡ്യൂസർ. ശിവരാജ് നടരാജ്, ലോറ ഡിക്കിൻസൺ, ടബിത റോസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതവും ആധുനിക ഗ്ലോബൽ ശബ്ദങ്ങളും ചേർന്നാണ് ഈ സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരു വലിയ പ്രത്യേകത. ഗാനത്തിന്റെ കോപ്പിറൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത് StarsMusicStudio, LLC (USA) എന്നിവരാണ്. വീഡിയോയിൽ ഗെവി സിനിമയിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. GEVIയുടെ അന്താരാഷ്ട്ര വ്യാപ്തി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് “Set Me Free!” ആരംഭിച്ചത്.

‘ലോകമെമ്പാടുമുള്ള മലനിരകളിലും താഴ്വരകളിലും ജീവിക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നതാണ് ഈ സിനിമ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അവരെ തേടി ബാലറ്റ് ബോക്സുകൾ എത്തുന്നുള്ളൂ’ എന്നാണ് സംവിധായകൻ ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.

YouTube video player