ധരണിയുടെ സംവിധാനത്തില്‍ 2004 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം

തമിഴ് സിനിമയില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. വരുന്ന പുതിയ ചിത്രങ്ങള്‍ വിജയം നേടാത്ത സാഹചര്യത്തില്‍ അവിടുത്തെ തിയറ്റര്‍ വ്യവസായത്തെ വീഴാതെ പിടിച്ചുനിര്‍ത്തുന്നതില്‍ റീ റിലീസുകള്‍ക്ക് കാര്യമായ പങ്കുണ്ട്. ഇപ്പോഴിതാ റീ റിലീസുകളുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും പ്രേക്ഷകാവേശം സൃഷ്ടിച്ചിരിക്കുന്ന ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വിജയ് നായകനായ ഗില്ലിയാണ് അത്.

ധരണിയുടെ സംവിധാനത്തില്‍ 2004 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. റൊമാന്‍റിക് സ്പോര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗില്ലി എന്ന് വിളിക്കപ്പെടുന്ന ശരവണവേലു എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. റീ റിലീസ് വിവരം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ വലിയ ആവേശത്തിലായിരുന്നു വിജയ് ആരാധകര്‍. ഇപ്പോഴിതാ തിയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക്, ഒരു റിലീസ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയറ്ററുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രീ ബുക്കിംഗില്‍ മികച്ച നേട്ടമുണ്ടാക്കിയ ചിത്രം തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ചിത്രം റീ റിലീസ് ദിനത്തില്‍ നേടുന്ന കളക്ഷന്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാന്‍. വിജയ്‍യുടെ താരമൂല്യത്തില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവന്ന വിജയമായിരുന്നു ഗില്ലിയുടേത്. ഗില്ലി എത്തുന്നത് വരെ ലക്ഷങ്ങളില്‍ ആയിരുന്നു വിജയ്‍യുടെ പ്രതിഫലം. എന്നാല്‍ തിയറ്ററുകളില്‍ 200 ദിവസത്തിലധികം ഓടുകയും വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. 

ALSO READ : 'കൈ എത്തും ദൂര'ത്തിലെ പാട്ട് പാടുന്ന 'രംഗണ്ണ'; 'ആവേശം' ടാലന്‍റ് ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം