Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ടിക്കറ്റിന് പകരം വാട്‌സ്ആപ്പ് ബുക്കിം​ഗ്; തൃശ്ശൂരിൽ തിയറ്റർ ഉടമയ്ക്ക് വിലക്ക്

ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെയാണ് തങ്ങൾ ബുക്കിം​ഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നുമാണ് തിയറ്റർ ഉടമ ഡോ. ഗിരിജയുടെ നിലപാട്. 

Girija theater owner banned for WhatsApp booking instead of online ticket
Author
First Published Dec 1, 2022, 6:12 PM IST

തൃശ്ശൂർ: ഇടനിലക്കാരില്ലാതെ പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് എടുക്കാൻ വാട്‌സ്ആപ്പ് ബുക്കിം​ഗ് ആരംഭിച്ച തിയറ്റർ ഉടമയ്ക്ക് വിലക്ക്. തൃശ്ശൂരിലെ ഗിരിജ തിയറ്ററിനെയാണ് മുന്നറിയിപ്പ് ഒന്നും നൽകാതെ ഓൺലൈൻ ബുക്കിം​ഗ് ബുക്കിങ് സൈറ്റുകൾ പുറത്താക്കിയത്. എന്നാൽ ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെയാണ് തങ്ങൾ ബുക്കിം​ഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നുമാണ് തിയറ്റർ ഉടമ ഡോ. ഗിരിജയുടെ നിലപാട്. 

തിയറ്റർ ഉടമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഡോ. ഗിരിജ. ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ​ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദർശിപ്പിച്ച തന്റെ തിയറ്ററിന്റെ പേരിൽ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ​ഗിരിജ രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം സിനിമ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നായിരുന്നു പോസ്റ്റുകൾ. ഇതിനെതിരെ ശക്തമായി തന്നെ ​ഡേ. ​ഗിരിജ പ്രതികരിച്ചിരുന്നു.  ‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നുമായിരുന്നു ഗിരിജ അന്ന് പറഞ്ഞത്. 

ഈ വരവ് വെറുതെയാകില്ല; തിയറ്ററിൽ ആവേശപ്പൂരമൊരുക്കാൻ കിംഗ് ഖാന്‍, 'പത്താൻ' പോസ്റ്റർ എത്തി

അതേസമയം, ഗോള്‍ഡ് എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് തിയറ്ററുകളില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ പുതിയ ചിത്രം പുറത്തിറക്കുന്നത്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം വേള്‍ഡ് വൈഡായി 1300 കളിലധികം സ്‍ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. 

Follow Us:
Download App:
  • android
  • ios