സോഷ്യൽ മീഡിയയിലെ വൈറല്‍ താരമായ അലിന്‍ ജോസ് പെരേരയുടെ പുതിയ വീഡിയോ ചർച്ചയാകുന്നു. റീലുകളിൽ കാണുന്നതുപോലെ ജീവിതത്തിൽ താനൊരു തമാശക്കാരനല്ലെന്ന് അലിൻ തുറന്നുപറയുന്നു. താരത്തിന്റെ ഈ പുതിയ മുഖം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമാ റിവ്യൂ പറഞ്ഞ് ആദ്യം വൈറലായ അലിന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടന, കല്യാണ പരിപാടികളുമായും താരം സജീവമാണ്. ഇപ്പോൾ ഇൻസ്റ്റയിൽ അലിൻ ജോസിന്‍റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. റിലീൽ അല്ലാതെ റിയലായുള്ള അലിൻ ജോസിനെ കണ്ട് സോഷ്യൽ ലോകം ഞെട്ടിയിരിക്കുകയാണ്. ലൈഫിൽ തമാശക്കാരനല്ല എന്നാണ് അലിൻ വീഡിയോയിൽ തുറന്ന് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ലൈഫിൽ താനത്ര തമാശക്കാരൻ ഒന്നുമല്ല. ആളുകൾക്ക് അവരുടെ ഫ്രസ്ട്രേഷൻ മാറ്റണമെങ്കിൽ തന്‍റെ റീലുകളിലൂടെ സാധിച്ചു. അതൊക്കെ സാധിക്കുമെങ്കിൽ അതല്ലേ നല്ലത്. ഇഷ്ടപ്പെടാത്ത ആളുകളുമുണ്ടാകും. നിങ്ങൾക്ക് ഒരു റീൽ ചെയ്തിട്ട് സിനിമയിലോ സീരിയലിലോ അവസരം ലഭിക്കുന്നുണ്ടോ. ഇതാണ് അവരോട് പറയാനുള്ളത്. ഒരുപാട് ചിത്രങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും ബാഡ് ബോയ്സിൽ അടക്കം അവസരം കിട്ടി. പിന്നീട് തുടർച്ചയായി വർക്ക് വന്നില്ല എന്ന് പറഞ്ഞ് തന്നെ കളിയാക്കേണ്ട കാര്യമില്ല'' - അലിൻ പറഞ്ഞു. ആദ്യമായിട്ടായിരിക്കുമല്ലേ ഇങ്ങനെ സംസാരിക്കുന്നതെന്ന് ചോദിക്കുമ്പോൾ ചെറിയ ചിരയോടെ താൻ അങ്ങനെ സംസാരിക്കുന്നത് കുറവാണ് എന്നാണ് അലിൻ മറുപടി പറയുന്നത്.

View post on Instagram

ഹൃദയം തൊടുന്ന കമന്‍റുകളാണ് വീ‍ഡിയോയിൽ നിറയുന്നത്. എത്ര മനോഹരം ആയിട്ടാണ് അയാൾ സംസാരിച്ചേ, അപ്പോ മറ്റേതൊക്കെ അഭിനയം ആണല്ലേ എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. കരയിപ്പിക്കില്ല അണ്ണാ എന്നും ഒരുപാട് പേര്‍ പ്രതികരിക്കുന്നുണ്ട്. എന്തായലും ഇത് വരെ കാണാത്ത അലിൻ ജോസ് പെരേരയുടെ മറ്റൊരു മുഖം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.