ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പ്രൊമൊ പുറത്തുവിട്ടു. 

ശിവകാര്‍ത്തികേയൻ (Sivakarthikeyan) പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് കെ വി അനുദീപാണ്. കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോഴിതാ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ തമാശ നിറഞ്ഞ മെയ്‍ക്കിംഗ് വീഡിയോയുടെ ചില രംഗങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്.

'എസ്‍കെ 20' (SK 20) എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്‍ചയായിരുന്നു ചിത്ര പൂജ കഴിഞ്ഞതും ഷൂട്ടിംഗിന് തുടക്കമായതും. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്.

Scroll to load tweet…

പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്.

വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയുടെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൂജ ചടങ്ങിനെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവിട്ട വീഡിയോയിലുള്ളത്. ശിവകാര്‍ത്തികേയനും ഒപ്പം അഭിനയിക്കുന്ന മറ്റുള്ളവരും തമാശ പറയുന്നതും വീഡിയോയില്‍ കാണാം. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതാദ്യമായിട്ടാണ് ഒരു തെലുങ്ക് ചിത്രം ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. എന്തായാലും പുതിയ ചിത്രം ശിവകാര്‍ത്തികേയന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.

Read More: ഡോക്ടറിന് ശേഷം ശിവകാർത്തികേയന്റെ 'ഡോൺ'; തിയറ്റർ റിലീസ് പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'ഡോണ്‍' ആണ്. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവ കാർത്തികേയൻ അറിയിച്ചിരുന്നു. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക.