ബുധനാഴ്ച റിലീസ് ചെയ്തത് മുതൽ ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പഠാന്‍. ആരാധകർക്കൊപ്പം, ഇന്ത്യൻ സിനിമയിലെ താരങ്ങളും ഷാരൂഖിനെയും പഠാനെയും പ്രശംസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

മുംബൈ: യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സ് വാര്‍ത്തകളില്‍ നിറയുകയാണ്. ഷാരൂഖ് നായകനായ പഠാന്‍ ബോളിവുഡിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം ആകുന്നതോടെ ഇത് വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രങ്ങള്‍ക്കും ആവേശമാകും. 

ബുധനാഴ്ച റിലീസ് ചെയ്തത് മുതൽ ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പഠാന്‍. ആരാധകർക്കൊപ്പം, ഇന്ത്യൻ സിനിമയിലെ താരങ്ങളും ഷാരൂഖിനെയും പഠാനെയും പ്രശംസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ 'വാര്‍' എന്ന ചിത്രത്തില്‍ നായകനായ ഹൃത്വിക് റോഷനാണ് ഇപ്പോള്‍ പഠാനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

പഠാനെക്കുറിച്ചുള്ള തന്‍റെ കുറിപ്പ് ട്വിറ്ററിലൂടെ ഹൃത്വിക് റോഷൻ പങ്കിട്ടു: “എന്തൊരു യാത്രയാണിത്. അവിശ്വസനീയമായ കാഴ്ച, ചിലത് ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകൾ, നല്ല തിരക്കഥ, അതിശയിപ്പിക്കുന്ന സംഗീതം, ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍. സിദ് [സിദ്ധാർത്ഥ് ആനന്ദ്] നിങ്ങൾ അത് വീണ്ടും നേടി, ആദി [ആദിത്യ ചോപ്ര] നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്ക്കും ജോണിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ." - ഹൃത്വിക് റോഷൻ ട്വീറ്റ് ചെയ്തു.

Scroll to load tweet…

റിപബ്ലിക് ദിനത്തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലഭിച്ചത്. നാല് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. ഇന്ത്യയില്‍ 5500, വിദേശത്ത് 2500 എന്നിങ്ങനെ ലോകമാകെ 8000 സ്ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ഷോ മുതല്‍ തന്നെ വന്‍ വിജയമാവുമെന്ന് ഉറപ്പിച്ചു. ചിത്രത്തിന്‍റെ പല ബോക്സ് ഓഫീസ് കണക്കുകള്‍ വരുന്നുണ്ട്. അതിലൊന്ന് രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ നിന്ന് നേടുന്ന കളക്ഷന്‍ ആണ്. 

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന്‍ നേടിയ കളക്ഷന്‍ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്. അദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ രാജ്യത്ത് ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് പഠാന്‍ നേടിയത് 27.08 കോടിയാണ്. രണ്ടാംദിനം രാത്രി 10.10 വരെയുള്ള കണക്ക് പ്രകാരം അത് 31.60 കോടിയാണ്. പിവിആര്‍- 13.75 കോടി, ഐനോക്സ്- 11.65 കോടി, സിനിപൊളിസ്- 6.20 കോടി എന്നിങ്ങനെയാണ് രണ്ടാം ദിവസത്തെ കണക്കുകള്‍. മൂന്നാംദിനം വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരം ഇത് 14 കോടിയാണ്.

തരണിന്‍റെ കണക്ക് പ്രകാരം പഠാന്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയ്നുകളില്‍ നിന്ന് നേടിയിരിക്കുന്നത് 72.68 കോടിയാണ്. അതേസമയം ഇത് മൂന്ന് ദിവസത്തെ മുഴുവന്‍ കണക്ക് അല്ലതാനും. രണ്ട്, മൂന്ന് ദിനങ്ങളിലെ മുഴുവന്‍ കണക്ക് എത്തിയാല്‍ ഈ മൂന്ന് മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് മാത്രം ചിത്രം 80 കോടിക്ക് മുകളില്‍ പോകാന്‍ സാധ്യതയുണ്ട്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന ബോക്സ് ഓഫീസ് നേട്ടം എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡ് വ്യവസായം.

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

10,637 കോടി! 2022 ലെ കളക്ഷനില്‍ വിസ്‍മയ പ്രകടനവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്

'പൃഥ്വിരാജ് ഒന്നും വെറുതെ പറയാറില്ല': പഠാന്‍ സംബന്ധിച്ച ആ വാക്കുകളും സത്യമായി.!