ഹൃത്വിക് റോഷൻ നായകനായി പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റിയ കാബില്‍ ചൈനയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സഞ്ജയ് ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്‍തത്. 2017ലായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്‍തത്.

ചൈനയില്‍ ആദ്യം പ്രദര്‍ശനം കഴിഞ്ഞയുടൻ തന്നെ നായകനെ പ്രേക്ഷകര്‍ ഏറ്റെടുത്തമട്ടാണ്. ഹിന്ദി സിനിമയിലെ ഏറ്റവും സൌന്ദര്യമുള്ള നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൃത്വിക് റോഷന് ചൈനയിലും ആരാധകര്‍ ഏറുകയാണ്. ഹൃത്വിക്കിനോടുളള സ്‍നേഹവും അവര്‍ പ്രകടിപ്പിക്കുന്നു. പുതിയൊരു ചെല്ലപ്പേരും ചൈനക്കാര്‍ നല്‍കുന്നു. ദ ഷുവായി എന്നാണ് ഹൃത്വിക് റോഷനെ സിനിമ കണ്ടവര്‍ വിളിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും സുമുഖനായ എന്നാണ് അവരുടെ ഭാഷയില്‍ ആ പേരിന് അര്‍ഥം. കാബിലില്‍ ഒരു അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷൻ എത്തിയത്. യാമി ഗൌതം ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഹൃത്വിക്കിന്റേതായി ഏറ്റവും അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം സൂപ്പര്‍ 30 ആണ്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.