ഡോക്യുമെന്ററിയുടെ ഭാഗമായി നേരത്തെ രാജ്യത്തുടനീളമുള്ള നാവിക സ്കൂളുകളിൽ നിന്നും 25 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അഞ്ച് ദിവസത്തെ സിനിമ വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിൽ വച്ചായിരുന്നു ഇത്.
ഇന്ത്യന്‍ നേവി നിര്‍മിച്ച ഡോക്യുമെന്ററി 'ജല്‍കന്യ' വരുന്നു. നാവിക സേനാ ദിനത്തില്‍ ഡോക്യുമെന്ററി അനാച്ഛാദനം ചെയ്യും. ഏറെ പ്രചുര പ്രചാരം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന ക്യാമ്പയ്നിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ജൽകന്യ ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്ററി ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങില്‍ മുഖ്യാതിഥികളായി എത്തും.
ജൽകന്യ ഡോക്യുമെന്ററിയുടെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത് ഇന്ത്യന്‍ നേവിയാണ്. സിനിമാ മേഖലയിലെ നിർമാതാക്കളായ സഞ്ജീവ് ശിവനും ദീപ്തി ശിവനും ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള പെണ്‍കുട്ടികളുടെ ചൈതന്യം, സര്‍ഗാത്മകത, പ്രതിരോധ ശേഷി എന്നിവയെ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംരംഭം കൂടിയാണ് ജൽകന്യ. സിനിമയിലൂടെ യുവശബ്ദങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവികസേനയുമായി സഹകരിച്ച് സഞ്ജീവ് ശിവന്‍ ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഡോക്യുമെന്ററിയുടെ ഭാഗമായി നേരത്തെ രാജ്യത്തുടനീളമുള്ള നാവിക സ്കൂളുകളിൽ നിന്നും 25 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അഞ്ച് ദിവസത്തെ സിനിമ വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിൽ വച്ചായിരുന്നു ഇത്. ആമിര്‍ ഖാന്‍, അനുരാഗ് കശ്യപ്, ശങ്കര്‍ മഹാദേവന്‍, ജാവേദ് ജാഫേരി, ശ്രീകര്‍ പ്രസാദ് തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖർ വര്‍ക്ക് ഷോപ്പിന് നേതൃത്വം നൽകി. ഇതിന് പിന്നാലെ കുട്ടികൾ സ്വന്തമായി ഷോർട് ഫിലിമുകൾ നിർമിക്കുകയും ചെയ്തിരുന്നു.
2015 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'(മകളെ രക്ഷിക്കൂ, അവളെ പഠിപ്പിക്കൂ). പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് പദ്ധതി.



