ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ വൻ വിജയം നേടി. നിവിൻ പോളിയും മമിത ബൈജുവും അഭിനയിച്ച ചിത്രം 250 കോടിയിലധികം കളക്ഷൻ നേടി കേരളത്തിൽ ഇൻഡസ്ട്രി ഹിറ്റായി.

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തിയത്. ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്‍റെ ചിത്രം. ഇതിനകം 250 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബർ 4-ന് തിയേറ്ററുകളിൽ എത്തിയിരുന്നു. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടത്തോടെ ഇൻഡസ്ട്രി ഹിറ്റായി ചിത്രം മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രജാലം എന്ന ഗാനത്തിന്റെ തെലുങ്ക് വേർഷൻ പുറത്ത് വന്നിരിക്കുകയാണ്. വിഷ്ണു വിജയ് ആണ് സംഗീതം.

ചിത്രത്തിലേതായി പുറത്തിറങ്ങിയ സോൾമേറ്റ്സ് എന്ന ഹ്രസ്വചിത്രവും യൂട്യൂബിൽ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

മികച്ച പ്രേക്ഷക പ്രതികരംഭത്തിനൊപ്പം കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

YouTube video player