Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്‍കെ രജിസ്‌ട്രേഷന്‍ നാളെ മുതല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഡെലിഗേറ്റ് ഫീസ് 500 രൂപ

വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതു ജനങ്ങള്‍ക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

International Film Festival of Kerala registration starts tomorrow
Author
First Published Nov 10, 2022, 9:28 PM IST

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. രാവിലെ(നവംബര്‍ 11 വെള്ളിയാഴ്ച) പത്ത് മണി മുതല്‍ www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതു ജനങ്ങള്‍ക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേനെ നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

ഡിസംബർ ഒമ്പത് മുതൽ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രമുഖ ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്‍പിരിറ്റ് ഓഫ് സിനിമ' പുരസ്‍കാരം സമ്മാനിക്കും. 

അതേസമയം, 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേൽ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിനുണ്ട്. 'ഹൂപോജെ/ 'ഷെയ്ൻ ബേ സർ' (സംവിധാനം: മെഹ്ദി ഗസൻഫാരി, ഇറാൻ), 'കെർ' (സംവിധാനം: ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) 'കൺസേൺഡ്‌ സിറ്റിസൺ' (സംവിധാനം: ഇദാൻ ഹാഗുവൽ, ഇസ്രയേൽ), 'കോർഡിയലി യുവേഴ്‍സ്' / 'കോർഡിയൽമെന്റ് റ്റ്യൂസ്' (സംവിധാനം: ഐമർ ലബകി, ബ്രസീൽ), 'ആലം' (സംവിധാനം: ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്‍തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), 'കൺവീനിയൻസ് സ്റ്റോർ' /' പ്രോഡുക്റ്റി 4' (സംവിധാനം: മൈക്കൽ ബൊറോഡിൻ, റഷ്യ, സ്ലൊവേനിയ, തുർക്കി), 'ഉട്ടാമ' (സംവിധാനം: അലജാന്ദ്രോ ലോയ്‍സ ഗ്രിസി, ബൊളീവിയ, ഉറുഗ്വേ, ഫ്രാൻസ്), 'മെമ്മറിലാൻഡ്' / 'മിയെൻ' (സംവിധാനം: കിം ക്യൂ, വിയറ്റ്നാം, ജർമ്മനി), 'ടഗ് ഓഫ് വാർ'/ 'വുത എൻ കുവുതെ' (സംവിധാനം: അമിൽ ശിവ്ജി, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഖത്തർ, ജർമ്മനി), 'ക്ലോണ്ടികെ' (സംവിധാനം: മേരിന എർ ഗോർബച്ച്, യുക്രെയ്ൻ, തുർക്കി) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട വിദേശ ചിത്രങ്ങള്‍. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'നൻപകല്‍ നേരത്ത് മയക്കം', മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്നിവയാണ് അന്താരാഷ്‍ട്ര മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങൾ. കുഞ്ചാക്കോ ബോബനാണ് അറിയിപ്പിലെ നായകന്‍. മമ്മൂട്ടി കമ്പനിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. 

ദേഷ്യം തല്ലി തീർക്കുന്ന രാജേഷിനെ തറപറ്റിച്ച ജയ; 'ജയ ജയ ജയ ജയ ഹേ' മേക്കിം​ഗ് വീഡിയോ

Follow Us:
Download App:
  • android
  • ios