ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

ഖില്‍ മാരാറിന്റെ (Akhil Marar) സംവിധാനത്തിലുള്ള ചിത്രമാണ് ഒരു താത്വിക അവലോകനം (Oru Thathvika Avalokanam). ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'സത്യം ജയിക്കും, സത്യമേ ജയിക്കൂ' എന്ന ടാഗോടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകൾക്ക് വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ ടീസറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും. 

ഒളിഞ്ഞുനോട്ടത്തിന്റെ ആശാന്മാരാ, പക്ഷേ ഇപ്പോ എന്തായി..; ‘ഒരു താത്വിക അവലോകനം' ടീസർ