മമ്മൂട്ടി-വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'കളങ്കാവൽ' ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണം നേടുന്നു. ചിത്രത്തിൽ, പ്രധാന താരങ്ങളുടെ പ്രകടനമാണ് ഹൈലൈറ്റായി പ്രേക്ഷകർ വിലയിരുത്തുന്നത്.

മമ്മൂട്ടി- വിനായകൻ കോംബോയിലെത്തിയ 'കളങ്കാവലി'ന് ആദ്യ ഷോയ്ക്ക് ശേഷം വമ്പൻ പ്രതികരണങ്ങൾ. എട്ട് മാസത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതൽ എന്നാണ് എക്‌സിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ. 

മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെ കാണാത്ത കഥാപാത്രവും ഭാവപ്രകടനങ്ങളുമാണ് ചിത്രത്തിലേതെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഗംഭീരമായ ആദ്യ പകുതിയും ഇന്റർവെൽ ബ്ലോക്കും സിനിമയെ പ്രതീക്ഷിച്ചതിലും മികച്ചതാക്കി എന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പോലീസ് വേഷത്തിൽ വിനായകൻ തിളങ്ങി നിന്നപ്പോൾ, രജീഷ് വിജയനും, ഗായത്രി അരുണും അടക്കം 21 നായികമാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ആദ്യ പ്രതികരണങ്ങൾ വരുന്നു.

Scroll to load tweet…

അതേസമയം കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന കളങ്കാവൽ ചിത്രം ഗൾഫിൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് എത്തിയിരിക്കുന്നത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ചിത്രത്തിന്റെ പ്രീ സെയിൽ 2 കോടിയിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി കേരളത്തിൽ വിറ്റഴിഞ്ഞത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

മമ്മൂട്ടികമ്പനിയുടെ ഏഴാം ചിത്രം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. 'ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് സിതാര എന്റെർറ്റൈന്മെന്റ്സ്, കർണാടകയിൽ എത്തിക്കുന്നത് ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പെൻ മരുധാർ എന്നിവരാണ്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

YouTube video player