Asianet News MalayalamAsianet News Malayalam

'രായന്‍റെ' 150 കോടി ക്ലബ്ബ്! ധനുഷിന് രണ്ട് ചെക്ക്; സമ്മാനവുമായി സണ്‍ പിക്ചേഴ്സ്

ധനുഷിന്‍റെ കരിയറിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രം

Kalanithi Maran of sun pictures gave two cheques to dhanush for the success of raayan
Author
First Published Aug 22, 2024, 4:56 PM IST | Last Updated Aug 22, 2024, 4:56 PM IST

സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് ധനുഷ്. ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ രായന്‍ ധനുഷിന്‍റെ കരിയറിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തില്‍ ധനുഷിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. നിര്‍മ്മാതാവ് കലാനിധി മാരന്‍ ധനുഷിന് രണ്ട് ചെക്കുകള്‍ കൈമാറുന്ന ചിത്രം സണ്‍ പികേചേഴ്സ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

രായന്‍ നേടിയ വന്‍ വിജയത്തില്‍ കലാനിധി മാരന്‍ ധനുഷിനെ അഭിനന്ദിച്ചുവെന്നും സമ്മാനമായി നല്‍കിയ രണ്ട് ചെക്കുകളില്‍ ഒന്ന് നായകനും മറ്റൊന്ന് സംവിധായകനുമാണെന്നും ചിത്രത്തിനൊപ്പം അവര്‍ കുറിച്ചിട്ടുണ്ട്. നേരത്തെ തങ്ങളുടെ തന്നെ നിര്‍മ്മാണത്തിലെത്തിയ ജയിലറിന്‍റെ വിജയത്തിന്‍റെ ഭാഗമായി നായകന്‍ രജനികാന്ത്, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ക്ക് സണ്‍ പിക്ചേഴ്സ് ആഡംബര കാറുകള്‍ സമ്മാനിച്ചിരുന്നു. 

അതേസമയം രായനില്‍ ധനുഷിനൊപ്പം എസ് ജെ സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്‍കുമാര്‍, ശരവണന്‍, ദിലീപന്‍, ഇളവരസ്, ദിവ്യ പിള്ള, സിങ്കംപുലി, ദേവദര്‍ശിനി, രവി മരിയ, നമോ നാരായണ, മുനീഷ്കാന്ത് തുടങ്ങി വലിയൊരു താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. പ്രസന്ന ജി കെ ആണ് എഡിറ്റര്‍. ഫാസ്റ്റ് ഫുഡ് കട നടത്തുകയാണ് ചിത്രത്തില്‍ ധനുഷിന്‍റെ രായന്‍. അപ്രതീക്ഷിതമായി  അധോലോകവുമായി ഏറ്റുമുട്ടേണ്ടിവരുന്നു ഇയാള്‍ക്ക്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്‍റെ പ്രതിനായകനായി ചിത്രത്തില്‍ എത്തുന്നത്. 

ALSO READ : മധു ബാലകൃഷ്ണന്‍റെ ആലാപനം; 'സംഭവസ്ഥലത്ത് നിന്നും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios