മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം.
പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' (Vikram). കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. ഓരോ ദിവസം കഴിയുന്തോറും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡ് വിക്രം മറികടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി 2 നേടിയ കളക്ഷൻ. ഈ റെക്കോർഡ് വിക്രം തിരുത്തി കുറിച്ചുവെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡ് വിക്രം സ്വന്തമാക്കുമെന്നും റിപ്പോർട്ടുണ്ട്. ആഗോളതലത്തിൽ ഏകദേശം 315 കോടി രൂപയിലേറെ വിക്രം നേടിയത്.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷനാണ് കമല്‍ ഹാസന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 4.35 മില്യണ്‍ ഡോളര്‍ (33.9 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. രജനീകാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0 യെയാണ് വിക്രം പിന്നിലാക്കിയത്. 4.31 മില്യണ്‍ ഡോളര്‍ ആണ് 2.0യുടെ ആജീവനാന്ത ഗള്‍ഫ് ബോക്സ് ഓഫീസ്. കബാലി (3.2 മില്യണ്‍), ബിഗില്‍ (2.7 മില്യണ്‍), മാസ്റ്റര്‍ (2.53 മില്യണ്‍) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.
ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമൽഹാസൻ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായ സൂര്യയുടെ ശക്തമായ കഥാപാത്രം വിക്രം 3ൽ ഉണ്ടാകുമെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. ‘അടുത്ത സിനിമയില്‍ റോളക്‌സിന്റെ കഥാപാത്രം എങ്ങനെ മാറുമെന്ന് എനിക്ക് പറയാനാവില്ല. ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണാനാവും. റോളക്‌സിന്റെ കഥാപാത്രത്തെ പറ്റി പറയാന്‍ പോയപ്പോള്‍ സൂര്യ അത് ചെയ്യില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍, രാത്രി തന്നെ അദ്ദേഹം യെസ് പറഞ്ഞു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് സൂര്യ പറഞ്ഞത്. കമല്‍ സാറിന്റെ വലിയ ഫാനായത് കൊണ്ട് അദ്ദേഹത്തിനെതിരെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് സൂര്യയെ പറഞ്ഞുമനസിലാക്കാന്‍ പാടുപെട്ടു. രണ്ട്, അദ്ദേഹത്തിന് തന്നെ ഒരു മാറ്റം വേണമായിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രം വേണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ചിന്തിച്ചിട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്ന് സൂര്യ തന്നെ എന്നോട് പറഞ്ഞു. അങ്ങനെ റോളക്‌സ് എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചു. മൂന്നാം ഭാഗത്തില്‍ ശക്തനായ കഥാപാത്രമായി സൂര്യയും ഉണ്ടാവും,’എന്നാണ് ലോകേഷ് പറഞ്ഞത്.
Kamal Haasan : റോളക്സിന് മുഴുനീള വേഷവുമായി 'വിക്രം 3'? സൂചന നല്‍കി കമല്‍ ഹാസന്‍
