ധാക്കഡ് വളരെ വലിയ ഫ്ലോപ്പാണ്, ഈ കാര്യം ഞാന്‍ എവിടെയെങ്കിലും നിഷേധിച്ചിട്ടുണ്ടോ?, ഷാരൂഖ് ജിയുടെ ഒരു ചിത്രം പത്ത് കൊല്ലത്തിന് ശേഷമാണ് ഓടുന്നത്. 

ദില്ലി: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് ട്വിറ്ററില്‍ തിരിച്ചെത്തിയത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്. മൈക്രോബ്ലോഗിംഗ് വെബ്‍സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. ട്വിറ്ററില്‍ തിരിച്ചെത്തിയതില്‍ സന്തോഷം ഉണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 'എമര്‍ജൻസി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും കങ്കണ പങ്കുവെച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പതിവ് പോലെ തന്‍റെ വിവാദ ട്വീറ്റുകളുടെ രീതി മാറ്റില്ലെന്ന് തെളിയിച്ച് താരം ട്വിറ്ററില്‍ സജീവമായി. കഴിഞ്ഞ ദിവസം പഠാന്‍റെ ചരിത്ര വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരു ഇന്‍സ്റ്റ സ്റ്റോറി പങ്കുവച്ചിരുന്നു. ഇതില്‍ പഠാന്‍റെ വിജയം വെറുപ്പിന് മുകളില്‍ സ്നേഹം നേടിയ വിജയമാണെന്ന് പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് കങ്കണ രംഗത്ത് എത്തിയത്. നേരത്തെ പഠാന്‍ സിനിമയുടെ വിജയത്തില്‍ കങ്കണ ആഹ്ളാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കരണ്‍ ജോഹറിന്‍റെ പേര് പറയാതെ കങ്കണ വിവാദ ട്വീറ്റ് ഇട്ടു.

പഠാന്‍ സ്നേഹത്തിന്‍റെ വെറുപ്പിന് മുകളിലുള്ള വിജയമാണ് എന്ന് പറയുന്നവര്‍. ആരുടെ സ്നേഹം ആരുടെ വെറുപ്പ് എന്ന് കൂടി പറയണം. ടിക്കറ്റ് വാങ്ങിയവരുടെ സ്നേഹമാണ് ഇവിടെ വിജയിച്ചത്. അത് ഇന്ത്യയുടെ സ്നേഹമാണ്. അതായത് 80 ശതമാനം ഹിന്ദു ജീവിതങ്ങള്‍ പഠാന്‍ എന്ന് പേരായ നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാനിലെ ഐഎസ്ഐ ഏജന്‍സിയെ നല്ല രീതിയില്‍ കാണിക്കുന്ന ചിത്രത്തെ വിജയിപ്പിക്കുന്നു.

അതാണ് ഇന്ത്യയുടെ സ്പിരിറ്റ്. വെറുപ്പിനും, തീര്‍പ്പുകള്‍ക്കും അപ്പുറം അത് മഹത്തരമാണ്. അതാണ് ഇന്ത്യയുടെ സ്നേഹം അതാണ് ശത്രുവിന്‍റെ രാഷ്ട്രീയത്തെയും വെറുപ്പിനെയും തോല്‍പ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യ സ്നേഹികളാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അഫ്ഗാനിലെ പഠാന്മാരെപ്പോലെയല്ല അവര്‍. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മുക്ക് അറിയാം. അതിനാല്‍ പടത്തിന് ഇന്ത്യന്‍ പഠാന്‍ എന്ന പേരായിരുന്നു ചേരുക - കങ്കണ ഒരു കൂട്ടം ട്വീറ്റുകളിലൂടെ പറഞ്ഞു.

Scroll to load tweet…

എന്നാല്‍ ഇതിന് അടിയില്‍ കടുത്ത പരിഹാസമാണ് വന്നത്. പഠാന്‍റെ ഒരു ദിവസത്തെ കളക്ഷന്‍ നിങ്ങളുടെ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനാണെന്ന് ചിലര്‍ പരിഹസിച്ചു. ചിലര്‍ കങ്കണയുടെ ബോക്സ്ഓഫീസ് ദുരന്തമായ ധാക്കഡ് എന്ന ചിത്രത്തിന്‍റെ കളക്ഷന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് ഒരാള്‍ മറുപടി നല്‍കിയത്. ഇതിനും കങ്കണ മറുപടി നല്‍കി. 

ധാക്കഡ് വളരെ വലിയ ഫ്ലോപ്പാണ്, ഈ കാര്യം ഞാന്‍ എവിടെയെങ്കിലും നിഷേധിച്ചിട്ടുണ്ടോ?, ഷാരൂഖ് ജിയുടെ ഒരു ചിത്രം പത്ത് കൊല്ലത്തിന് ശേഷമാണ് ഓടുന്നത്. എന്നിട്ടും അദ്ദേഹത്തിനോടുള്ള സ്നേഹത്തിന് കുറവുണ്ടായോ, ആ സ്നേഹം ഞങ്ങള്‍ക്കും ലഭിക്കും. അതാണ് ഇന്ത്യയുടെ മഹിമ - കങ്കണ പറയുന്നു. 

Scroll to load tweet…

സല്‍മാന്‍ മാത്രമല്ല, ഷാരൂഖിന്‍റെ പഠാന് ഒരു ആമിര്‍ ഖാന്‍ കണക്ഷനും ഉണ്ട്.!

'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം