നയൻതാര മിന്നിത്തിളങ്ങി, ഇനി അറ്റ്‍ലി ചിത്രത്തില്‍ കീര്‍ത്തി സുരേഷ്
'ജവാനി'ല്‍ നയൻതാരയാണ് നായികയായി എത്തിയത്.

ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ അറ്റ്‍ലി. തമിഴകത്തെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ആദ്യ ബോളിവുഡ് സംരഭം വൻ വിജയത്തിലേക്ക് എത്തിയിരിക്കുന്നു. നായകനായി ഷാരൂഖും നായികയായി നയൻതാരയും ചിത്രത്തില്‍ എത്തിയതിനാല്‍ രാജ്യത്തൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ ജവാനായി. ഇപ്പോഴിതാ അറ്റ്‍ലിയുടെ പുതിയ ഒരു ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.
കീര്‍ത്തി സുരേഷ് അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അല്ല നായികയായി എത്തുന്നത്, മറിച്ച് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ്. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ചിരഞ്‍ജീവി നായകനായി വേഷമിട്ട ഭോലാ ശങ്കര്‍ ആയിരുന്നു. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായക കഥാപാത്രമായിട്ട് എത്തിയത്. കീര്‍ത്തി സുരേഷിന്റെ ചിരഞ്‍ജീവിയുടെ സഹോദരി കഥാപാത്രമായിരുന്നു ഭോലാ ശങ്കറില്‍. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തിയപ്പോള്‍ വൻ പരാജയമാണ് നേരിട്ടത്. ചിരഞ്‍ജീവി നായകനായി വേഷമിട്ട് എത്തിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തമന്നയാണ് ഭോലാ ശങ്കറിലെ നായിക
റിലീസിനുമുന്നേ പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും 47.50 കോടിയാണ് 'ഭോലാ ശങ്കറി'ന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. പരാജയം നേരിട്ടതിനാല്‍ സിനിമയുടെ പ്രതിഫലം താരം കുറച്ചു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് ചിരഞ്‍ജീവി ചിത്രത്തിനായി പ്രതിഫലം വാങ്ങിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം.
Read More: ജവാന് നടി നയൻതാരയ്‍ക്ക് ലഭിച്ചത് കോടികള്‍, ഇരട്ടി പ്രതിഫലം വിജയ് സേതുപതിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക