ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം

ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലോകവ്യാപകമായി റിലീസ് ഉണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച പ്രൊമോഷണല്‍ പരിപാടികളോടെ റിലീസിന് ഒരുങ്ങുന്ന ചിത്രവും കിം​ഗ് ഓഫ് കൊത്തയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ പരസ്യപ്രചരണങ്ങളില്‍ ഒരു പ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ലോകത്തെ ഏറ്റവും വിലയേറിയ പരസ്യ ബോര്‍ഡുകളുള്ള ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും ചിത്രത്തിന്‍റെ പ്രൊമോഷന്‍ നടന്നു. ഒരു മലയാള ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആദ്യമായാണ് ഇവിടെ നടക്കുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് ​ഗംഭീര പ്രീ ബുക്കിം​ഗ് ആണ് നടക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തിന്‍റെ റിലീസ് ഓ​ഗസ്റ്റ് 24 ന് ആണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിം​ഗ് ഓഫ് കൊത്ത. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലുമാണ് ചിത്രം. 

#KingOfKotha Trailer Lights Up Times Square 🎇 | New York | USA 🗽| Dulquer Salmaam |

ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : കേരളത്തില്‍ നമ്പര്‍ 1! ബോക്സ് ഓഫീസില്‍ 9 ദിവസം കൊണ്ട് 'വിക്ര'ത്തെ മലര്‍ത്തിയടിച്ച് ജയിലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക