മർഡർ മിസ്റ്ററി വിഭാഗത്തില്‍ പെടുന്ന ചിത്രം
വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന കൊലൈ എന്ന ചിത്രം ജൂലൈ 21ന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കും. ഇ 4 എന്റർടെയ്ന്‍മെന്‍റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ കമൽ ബോഹ്റ, ജി ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ദുരൈസിംഗം പിള്ള, സിദ്ധാർത്ഥ ശങ്കർ, ആർ വി എസ് അശോക് കുമാർ എന്നിവർ ചേര്‍ന്നാണ് നിർമ്മാണം. റിതിക സിംഗ്, മീനാക്ഷി ചൗധരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
മർഡർ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നക്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രവും ചിത്രവുമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ഛായാഗ്രഹണം ശിവകുമാർ വിജയൻ, എഡിറ്റിംഗ് ആർ കെ സെൽവ, സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ കെ രാമുസ്വാമി, സ്റ്റണ്ട് കോഡിനേറ്റര്‍ മഹേഷ് മാത്യു, സ്റ്റിൽസ് മഹേഷ് ജയചന്ദ്രൻ.
