കൊളേജ് കാലത്ത് കൊമേഴ്‍സ് ഡേയ്‍ക്ക് പാട്ടുപാടുന്നതിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അടുത്തിടെ കുഞ്ചാക്കോ ബോബൻ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കൊളേജ് കാലത്തെ മറ്റൊരു ഫോട്ടോ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തത് ആണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

Add Asianetnews as a Preferred SourcegooglePreferred

ആലപ്പുഴ എസ് ഡി കോളേജിലെ 1997 പഠനകാലത്തെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊമേഴ്‍സ് അസോസിയേഷൻ സെക്രട്ടറിയായ കുഞ്ചാക്കോ ബോബൻ കൊമേഴ്‍സ് ഡേയ്‍ക്ക് പാട്ടുപാടുകയാണ്. സുഹൃത്തുക്കളായ സോണി, വിനീത് എന്നിവര്‍ ഒപ്പമുണ്ട്. അല്ലിയാമ്പല്‍ കടവില്‍ ആണ് പാടുന്നത്. കുഞ്ചാക്കോ ബോബൻ ഒപ്പം പാടുകയാണ്. അസോസിയേഷൻ സെക്രട്ടറിയായതു കൊണ്ട് എന്തും ആകാലോ, അവരുള്ളതു കൊണ്ട് കല്ലേറ് കിട്ടിയില്ല എന്നും കുഞ്ചാക്കോ ബോബൻ എഴുതിയിട്ടുണ്ട്.