യുഎസില്‍ നിന്നും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യ പ്രതികരണങ്ങള്‍ എത്തി തുടങ്ങിയിട്ടുണ്ട്

ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്തിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ലാല്‍ സലാം. മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പക്ഷേ രജനിയല്ല നായകന്‍. മറിച്ച് വിഷ്ണു വിശാല്‍ ആണ്. എക്സ്റ്റന്‍ഡ‍ഡ് കാമിയോ റോള്‍ ആണ് രജനികാന്തിന്‍റേത്. സൂപ്പര്‍സ്റ്റാറിന്‍റെ സാന്നിധ്യം ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തി തുടങ്ങിയിരിക്കുകയാണ്.

തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ രാവിലെ 9 ന് ആരംഭിച്ചിട്ടേ ഉള്ളൂവെങ്കിലും യുഎസില്‍ നിന്നും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യ പ്രതികരണങ്ങള്‍ എത്തി തുടങ്ങിയിട്ടുണ്ട്. യുഎസില്‍ ചിത്രത്തിന് പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. രജനി ആരാധകര്‍ മികച്ച അഭിപ്രായം പറയുമ്പോള്‍ ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും മറ്റ് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര അഭിപ്രായവും ഉയരുന്നുണ്ട്. എന്നിരിക്കിലും ഓവര്‍സീസ് മാര്‍ക്കറ്റുകളില്‍ നിന്ന് പൊതുവെ പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഒരു എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് രജനിയുടെ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമെന്ന് യുഎസ് പ്രീമിയര്‍ പ്രതികരണങ്ങളെ ചൂണ്ടിക്കാട്ടി ട്രേഡ് അനലിസ്റ്റ് രമേശ് ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്. നല്ല പ്ലോട്ടും മികച്ച രണ്ടാം പകുതിയും രജനികാന്തിന്‍റെ മികച്ച പ്രകടനവുമാണ് ചിത്രത്തിന്‍റെ പ്ലസ് എന്ന് ഹരീഷ് എന്നയാള്‍ എക്സില്‍ കുറിച്ചു. വിഷ്ണു വിശാലിന്‍റെയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്തിന്‍റെയും പ്രകടനങ്ങള്‍ക്കും കൈയടികള്‍ ലഭിക്കുന്നുണ്ട്. രജനികാന്തിന്‍റെ ഇന്‍ട്രൊ സീനിന്‍റെ തിയറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാസ് ആയാണ് രജനിയുടെ എന്‍ട്രിയെന്നാണ് പ്രതികരണങ്ങള്‍. ശക്തമായ ഉള്ളടക്കം ഉള്ളപ്പോഴും കഥ പറച്ചിലില്‍ ആ കരുത്ത് അനുഭവപ്പെടുന്നില്ലെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജിന്‍റെ പോസ്റ്റ്. ചിത്രത്തില്‍ നിന്ന് വൈകാരികമായ ഒരു കണക്ഷന്‍ മിസ്സിംഗ് ആയെന്നും അദ്ദേഹം കുറിക്കുന്നു. അതേസമയം തമിഴ്നാട്ടിലെ ആദ്യ ഷോകള്‍ക്ക് ശേഷമേ ചിത്രം ബോക്സ് ഓഫീസില്‍ എത്രത്തോളം മുന്നേറുമെന്ന് പറയാനാവൂ. അതിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാലോകം.

Scroll to load tweet…
Scroll to load tweet…

40 മിനിറ്റോളമാണ് ചിത്രത്തില്‍ രജനിയുടെ റോള്‍. ലോകമാകമാനം ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 

ALSO READ : 'ഡെവിള്‍സ് കിച്ചണി'ലേക്ക് സ്വാഗതം; ഞെട്ടിക്കാന്‍ 'മഞ്ഞുമ്മല്‍ ബോയ്‍സ്': ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം