സ്വന്തം ശരീരത്തിന്‍റെ നിറത്തിന്‍റേയും വലിപ്പത്തിന്‍റേയും ആകൃതിയുടേയുമെല്ലാം പേരില്‍ പരിഹസിക്കപ്പെടുന്നവര്‍ നിരവധിയാണ്. സൈബര്‍ ലോകത്ത് ഇത് വളരെ കൂടുതലാണെന്നതും വസ്തുത തന്നെ. പ്രസവശേഷം തടിവെക്കുന്നവരെ കളിയാക്കി പോലും ചിലര്‍ രംഗത്തെത്താറുണ്ട്. സിനിമാതാരങ്ങള്‍ക്ക് പോലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അത്തരം വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറ‍ത്തി തന്‍റെ മേഖലയില്‍ വലിയ വിജയം നേടിയ സിനിമാതാരമാണ് ബോളിവുഡിന്‍റെ പ്രിയ നടി വിദ്യാബാലന്‍. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്‍റെ കരിയറില്‍ വലിയ വിജയം സ്വന്തമാക്കി. ശരീരത്തിന്‍റെ നിറത്തിന്‍റെയും വലിപ്പത്തിന്‍റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിദ്യ ബാലന്‍. 

ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.  ദൃശ്യങ്ങളില്‍ കാണുന്ന പാട്ട് പാടുന്നതും വിദ്യ തന്നെയാണ്. കറുത്ത ഷാളു പുതച്ചെത്തുന്ന വിദ്യ പാട്ടിനിടെ കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

വീഡിയോ കാണാം